Film News

'ഭീഷ്മർ' പഴയ പ്രിയദർശൻ ചിത്രങ്ങൾ ഓർമിപ്പിക്കുന്ന സിനിമ: ധ്യാൻ ശ്രീനിവാസൻ

ഭീഷ്മർ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. വളരെ രസകരമായ ഒരു കഥയുള്ള ചിത്രമാണ് ഭീഷ്മർ. ഒരു രാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങൾ, അതും പഴയ പ്രിയദർശൻ സിനിമകളെ ഓർമിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയിൽ പറയുന്നതെന്ന് ധ്യാൻ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ.

'ഭീഷ്മർ എന്ന സിനിമയിൽ രസമുള്ള ഒരു എലമെന്റ് ഉണ്ട്. ഭയങ്കര സംഭവം എന്നല്ല, രസകരമായ ഒരു എലമെന്റ്. ഒരു കെയോസ് ഉണ്ട്, അത് നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞാൽ ഈ സിനിമ വർക്ക് ആകുമെന്ന് ഈ കഥ കേട്ടപ്പോൾ എനിക്ക് തോന്നിയിരുന്നു. അത് നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുമുണ്ട്. ഒരു രാത്രിയിൽ നടക്കുന്ന കുറെ സംഭവങ്ങളാണ് ഈ സിനിമയിൽ. പഴയ പ്രിയദർശൻ സിനിമകളെ ഓർമിപ്പിക്കും വിധമുള്ള കുറെ സംഭവങ്ങൾ,' ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

താൻ ഏറെ ആസ്വദിച്ച് ചെയ്ത സിനിമയാണ് ഭീഷ്മർ എന്ന് ധ്യാൻ പറഞ്ഞു. 'വിജയൻ അങ്കിൾ (ഈസ്റ്റ് കോസ്റ്റ് വിജയൻ) വളരെ കോൺഫിഡന്റ് ആയിരുന്നു ഈ സിനിമയിൽ. അദ്ദേഹത്തിന്റെ കരിയറിൽ ഇത്തരമൊരു സിനിമ ചെയ്തിട്ടില്ല. അങ്ങനെ ഒന്ന് ചെയ്യണം എന്ന ആവേശം അദ്ദേഹത്തി ഉണ്ടായിരുന്നു. ഭയങ്കരമായി ആസ്വദിച്ച് ചെയ്ത സിനിമയാണിത്. അത്തരത്തിൽ ചില സിനിമകൾ മാത്രമാണ് കരിയറിൽ ഇതുവരെ ഉണ്ടായിട്ടുള്ളത്,' ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT