Film News

ആ വാര്‍ത്ത വ്യാജം, നയന്‍താര ചിത്രത്തെക്കുറിച്ച് ധോണിയുടെ പ്രൊഡക്ഷന്‍ കമ്പനി

നയന്‍ താരയെ കേന്ദ്രകഥാപാത്രമാക്കി ക്രിക്കറ്റ് താരം മഹന്ദ്ര സിങ് ധോണിയുടെ പ്രൊഡക്ഷന്‍ കമ്പനി സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ വിഷയത്തിന് വ്യക്തത നല്‍കി മുന്നിലേക്കെത്തിയിരിക്കുകയാണ് ധോണി എന്റര്‍ടെയിന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്.

നയന്‍താരയെ നായികയാക്കി അത്തരമൊരു പ്രൊജക്റ്റ് തങ്ങള്‍ ആലോചിച്ചിട്ടില്ലെന്നായിരുന്നു കമ്പനിയുടെ പ്രതികരണം. സഞ്ജയ് എന്നയാളായിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നും വാര്‍ത്തകളുണ്ടായിരുന്നു. ധോണി എന്റര്‍ടൈന്‍മെന്റ്‌സ് സഞ്ജയ് എന്ന വ്യക്തിയുമായി യാതൊരുവിധ പ്രൊജക്ടുകളും ചെയ്യുന്നില്ല. ഇത്തരം പ്രചരണങ്ങളെ കരുതിയിരിക്കുക. പ്രൊഡക്ഷന്‍ കമ്പനി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

അതിനോടൊപ്പം മികച്ച പല പ്രൊജക്റ്റുകളും തങ്ങള്‍ ഒരുക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. അതിനെക്കുറിച്ച് അധികം വൈകാതെ തന്നെ പുറത്തുവിടുമെന്നും ധോണി എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ട്വിറ്ററിലൂടെ അറിയിച്ചു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT