Film News

കൊച്ചിയുടെ രുചി മുളവുകാട് പാചകത്തില്‍ ; ഫിഷ് ഹബിന് പിന്നാലെ ‘മീന്‍ പിടിച്ച് പാചക’ത്തിന് ധര്‍മൂസ് കിച്ചന്‍

THE CUE

മീന്‍ വില്‍പനയ്ക്കായി ആരംഭിച്ച ധര്‍മൂസ് ഫിഷ് ഹബിന് പിന്നാലെ ധര്‍മൂസ് കിച്ചനുമായി ധര്‍മജന്‍ ബോള്‍ഗാട്ടി. മീന്‍ വിഭവങ്ങള്‍ പാചകം ചെയ്ത് ആവശ്യക്കാര്‍ക്കെത്തിക്കെത്തിക്കുന്ന ബിസിനസ് ധര്‍മജനും സുഹൃത്തുക്കളും ചേര്‍ന്നാണ് ആരംഭിച്ചിരിക്കുന്നത്. കൊച്ചി തീരത്തിന്റെ രുചി മുളവുകാടു പാചകത്തില്‍ എന്നതാണ് ലക്ഷ്യമെന്ന് ഇവര്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ ദിവസം നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ കൊച്ചിയിലെ വിവാഹ സല്‍ക്കാരത്തിലായിരുന്നു ഇതിന്റെ അരങ്ങേറ്റം. 2000 പേര്‍ക്കുള്ള സല്‍ക്കാരത്തില്‍ ധര്‍മജന്റെ ഓലക്കടയില്‍ മീന്‍കറി, മീന്‍വറുത്തത്, ചെമ്മീന്‍-തേങ്ങാക്കൊത്ത്, കപ്പ എന്നിവയായിരുന്നു വിഭവങ്ങള്‍. വിഭവങ്ങള്‍ പാചകം ചെയ്ത് എത്തിച്ചു കൊടുക്കുന്നതിന് ഒരാള്‍ക്ക് 250 മുതല്‍ 1000 രൂപ വരെയാണ് ധര്‍മൂസ് കിച്ചന്‍ ഈടാക്കുന്നത്. വില അനുസരിച്ചാണ് വിഭവങ്ങളുടെ എണ്ണം തീരുമാനിക്കുന്നത്. 5000 പേര്‍ക്കുള്ള വിഭവങ്ങള്‍ വരെ ഇങ്ങനെ തയ്യാറാക്കി നല്‍കാനാകുമെന്ന് ധര്‍മജന്‍ പറയുന്നു.

10ല്‍ അധികം ഓര്‍ഡര്‍ ഉണ്ടെങ്കില്‍ വീടുകളിലുള്‍പ്പടെ വിഭവങ്ങള്‍ എത്തിച്ചു നല്‍കും. നിലവില്‍ കൊച്ചിയില്‍ മാത്രമാണ് ധര്‍മൂസ് കിച്ചന്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ സല്‍ക്കാരവേദിയില്‍ ലൈവ് പാചകവും വാഗ്ദാനം ചെയ്യുന്നുണ്ട്. സന്ദര്‍ശകര്‍ക്കായി 'മീന്‍പിടിച്ചു പാചകം' ചെയ്യുന്ന പദ്ധതിയും ധര്‍മജനും സുഹൃത്തുക്കളും ആലോചിക്കുന്നുണ്ട്.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT