Film News

ഇന്ത്യയുടെ ഭരണം കോൺഗ്രസ്സിൽ എത്തണം, അല്ലെങ്കിൽ ആപത്ത്; ധർമ്മജൻ

ഇന്ത്യയുടെ ഭരണം കോൺഗ്രസ്സിന്റെ കരങ്ങളിൽ എത്തിയില്ലെങ്കിൽ ആപത്തിലേയ്ക്കായിരിക്കും ഇന്ത്യയുടെ പോക്കെന്ന് നടനും കോൺഗ്രസ്സ് പ്രവർത്തകനുമായ ധർമ്മജൻ ബോൾഗാട്ടി. മതേതര സർക്കാർ ഉണ്ടാക്കാൻ കെൽപ്പുള്ള പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മാത്രമേയുള്ളുവെന്നും അദ്ദേഹം കൗമുദി മൂവീസിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കെ കരുണാകരനും ഇ കെ നായനാരുമാണ് ഇഷ്ട നേതാക്കളെന്നും കേരളത്തിൽ വലതു ഭരണം വന്നെങ്കിൽ മാത്രമേ എല്ലാം ശരിയാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭരണം കോൺഗ്രസ്സിൽ എത്തണം

എത്രെയും പെട്ടന്ന് ഇന്ത്യയുടെ ഭരണം കോൺഗ്രസ്സിലേയ്ക്ക് എത്തിയില്ലെങ്കിൽ വലിയ ആപത്തിലേയ്ക്കായിരിക്കും ഇന്ത്യയുടെ പോക്ക്. നമ്മുടേത് ഒരു മതേതര രാഷ്ട്രമാണ്. അതിന് അനുസരിച്ചുള്ള പ്രവർത്തന പാരമ്പര്യമുള്ള പാർട്ടി ആയിരിക്കണം ഇന്ത്യ ഭരിക്കേണ്ടത്. അതിന് സാധിച്ചില്ലെങ്കിൽ നമ്മുടെ രാജ്യം വലിയ പതനത്തിലേയ്ക്ക് വീഴും. മതേതര സർക്കാർ ഉണ്ടാക്കാൻ കെൽപ്പുള്ള പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മാത്രമേയുള്ളൂ.

ലീഡർ കെ കരുണാകരൻ സാറിനെയും നായനാർ സഖാവിനെയും ഏറെ ഇഷ്ടം

ഉമ്മൻചാണ്ടി സാറും രമേശ് ചെന്നിത്തല സാറും എനിക്ക് ഏറെ അടുപ്പവും ഇഷ്ടവുമുള്ള നേതാക്കളാണ്. പക്ഷെ അവരെക്കാളൊക്കെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവാണ് ലീഡർ കെ കരുണാകരൻ സാറും നായനാർ സഖാവും. കെ സി വേണുഗോപാലും പി സി ചാക്കോയുമടക്കം കോൺഗ്രസ്സിന്റെ സമുന്നതരായ നേതാക്കളെയെല്ലാം ഇഷ്ടമാണ്. ഇപ്പോൾ ഷാഫി പറമ്പിലിനോടും ഹൈബി ഈഡനോടുമൊക്കെ ആരാധനയോടെയുള്ള ഇഷ്ടമുണ്ട്.

കേരളത്തിൽ റൈറ്റ് വരണം

കലാകാരണമാർക്ക് സ്വന്തം രാഷ്രീയം വെളിപ്പെടുത്താൻ മടിയായിരുന്നു. അതവർ വെളിപ്പെടുത്തുന്നുണ്ടെങ്കിൽ അതിന്റെ കാരണക്കാരൻ ഞാനാണ് . കേരളത്തിൽ ഇപ്പോഴും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നാണല്ലോ. ഇനി വരേണ്ടത് റൈറ്റാണ് എന്നാലേ ഇവിടെ എല്ലാം റൈറ്റ് ആകൂ..

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT