Film News

റയാന്‍ ഗോസ്ലിംഗ്, ക്രിസ് ഇവാന്‍സ് ഒപ്പം ധനുഷും; നെറ്റ്ഫ്‌ലിക്‌സിന്റെ 'ദ ഗ്രേ മാന്‍' ട്രെയിലര്‍

റസോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'ദ ഗ്രേ മാന്‍' ട്രെയിലര്‍ റിലീസ് ചെയ്തു. റയാന്‍ ഗോസ്ലിംഗ്, ക്രിസ് ഇവാന്‍സ്, അനാ ഡെ അര്‍മാസ്, തുടങ്ങിയവര്‍ക്കൊപ്പം ധനുഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തിലെത്തുന്നു. നേരത്തെ പുറങ്ങിയ ചിത്രത്തിന്റെ ടീസറില്‍ ധനുഷ് ഉണ്ടായിരുന്നില്ല, എന്നാല്‍ ട്രെയിലറിലെ ധനുഷിന്റെ രംഗവും, ഫൈറ്റ് സീനും ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുണ്ടാക്കുന്നതാണ്.

അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജോ റൂസോ, ആന്റണി റൂസോ എന്നിവരുടെ ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് 'ദി ഗ്രേ മാന്‍'. ചിത്രം ജൂലൈ 22ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. നെറ്റ്ഫ്‌ലിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ദി ഗ്രേ മാനെ'ന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മാര്‍ക്ക് ഗ്രേനെയുടെ 'ദി ഗ്രേ മാന്‍' എന്ന ത്രില്ലര്‍ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോര്‍ട്ട് ജെന്‍ട്രി എന്ന മുന്‍കാല സി.ഐ.എ ഓപ്പറേറ്റീവിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. റെയാന്‍ ഗോസ്ലിങ്ങാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെസീക്ക ഹെന്‍വിക്ക്, വാഗ്‌നര്‍ മൗറ, ബില്ലി ബോബ് തോണ്‍ടണ്‍, ആല്‍ഫ്രെ വുഡാര്‍ഡ്, റെഗെ-ജീന്‍ പേജ്, ജൂലിയ ബട്ടേഴ്സ്, ഇമെ ഇക്വാകോര്‍, സ്‌കോട്ട് ഹേസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT