Film News

വെട്രി, നിങ്ങള്‍ എനിക്ക് വേണ്ടി അടുത്തതായി എഴുതുന്നത് എന്തെന്നറിയാന്‍ കാത്തിരിക്കുന്നു; രണ്ടാം ദേശീയ അവാര്‍ഡില്‍ അഹ്ലാദമറിയിച്ച് ധനുഷ്

അന്ന് ആടുകളം, ഇന്ന് അസുരന്‍. 2011ല്‍ ആടുകളത്തിലെ കതിരേശനിലൂടെയും 2021ല്‍ അസുരനിലെ ശിവസാമിയിലൂടെയും ധനുഷ് ഇന്ത്യയിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രണ്ട് ചിത്രവുമൊരുക്കിയത് ഒരു സംവിധായകനെന്നതും കൗതുകം. വെട്രിമാരന്‍ എന്ന മാസ്റ്റര്‍ സ്‌റ്റോറി ടെല്ലര്‍.

ദേശീയ പുരസ്‌കാരത്തിന്റെ ആഹ്ലാദമറിയിച്ചുള്ള കുറിപ്പില്‍ വെട്രിമാരനെ ആദ്യമായി കണ്ടത് ഓര്‍ക്കുകയാണ് ധനുഷ്. ശിവസാമിയെ എല്‍പ്പിച്ചതിന് നന്ദിയെന്നും ധനുഷ്. തനിക്ക് വേണ്ടി അടുത്തതായി എഴുതുന്ന ചിത്രത്തിനായി കാത്തിരിക്കാന്‍ വയ്യെന്നും ധനുഷ്.

ധനുഷിന്റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍

വെട്രി, ബാലുമഹേന്ദ്ര സാറിന്റെ ഓഫീസില്‍ നിന്നെ കണ്ടപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല, നിങ്ങളെന്റെ ചങ്ങാതിയായി മാറുമെന്ന്, സഹോദരനായി മാറുമെന്ന്. നമ്മള്‍ ഒരുമിച്ച് ചെയ്ത നാല് സിനിമകള്‍ എനിക്ക് അഭിമാനമാണ്. എനിക്ക് മേല്‍ അത്രയേറെ വിശ്വാസമര്‍പ്പിക്കുന്നതിന് നന്ദി. എനിക്ക് വേണ്ടി അടുത്തതായി എഴുതുന്ന സിനിമക്കായും കാത്തിരിക്കുന്നു.

ഒരു ദേശീയ അവാര്‍ഡ് സ്വപ്‌നമായിരുന്നുവെന്നും രണ്ടെണ്ണം ലഭിക്കുമ്പോള്‍ അത് അനുഗ്രഹമാണ്. ഇവിടെയെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അച്ഛനും അമ്മക്കും നന്ദി ഒപ്പം എന്റെ ഗുരുവായ സഹോദരന്‍ ശെല്‍വരാഘവനും. അസുരനില്‍ പച്ചയമ്മാള്‍ എന്ന ഭാര്യാ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യര്‍ക്കും ധനുഷ് നന്ദി പറയുന്നുണ്ട്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT