Film News

'ദി ഗ്രേ മാന്‍' ഫസ്റ്റ് ലുക്കുമായി ധനുഷ്; ട്രെയ്‌ലര്‍ ഇന്നെത്തും

ഹോളിവുഡ് ചിത്രം 'ദി ഗ്രേ മാനി'ലെ ധനുഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നെറ്റ്ഫ്‌ലിക്‌സ്. ധനുഷിനൊപ്പം റയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, അനാ ഡെ അര്‍മാസ് എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് (24 മെയ്) ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങുമെന്നും ഫസ്റ്റ് ലുക്കുകള്‍ പങ്കുവെച്ചുകൊണ്ട് നെറ്റ്ഫ്‌ലിക്‌സ് അറിയിച്ചു.

തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ധനുഷും പങ്കുവെച്ചിട്ടുണ്ട്. രണ്‍വീര്‍ സിംഗ്, ഹുമാ ഖുറേശി തുടങ്ങിയ താരങ്ങളും ധനുഷിന് കമന്റ് ബോക്‌സില്‍ ആശംസകള്‍ അറിയിച്ചു.

അവഞ്ചേഴ്സ് സംവിധായകരായ ജോ റൂസോ, ആന്റണി റൂസോ എന്നിവരാണ് 'ദി ഗ്രേ മാന്‍' സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ജൂലൈ 22ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ലോകപ്രേക്ഷകരിലേക്ക് എത്തും. നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ദി ഗ്രേ മാനെ'ന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

മാര്‍ക്ക് ഗ്രേനെയുടെ 'ദി ഗ്രേ മാന്‍' എന്ന ത്രില്ലര്‍ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോര്‍ട്ട് ജെന്‍ട്രി എന്ന മുന്‍കാല സി.ഐ.എ ഓപ്പറേറ്റീവിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. റെയാന്‍ ഗോസ്ലിങ്ങാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെസീക്ക ഹെന്‍വിക്ക്, വാഗ്നര്‍ മൗറ, ബില്ലി ബോബ് തോണ്‍ടണ്‍, ആല്‍ഫ്രെ വുഡാര്‍ഡ്, റെഗെ-ജീന്‍ പേജ്, ജൂലിയ ബട്ടേഴ്‌സ്, ഇമെ ഇക്വാകോര്‍, സ്‌കോട്ട് ഹേസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT