Film News

ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞു

താരദമ്പതികളായ നടന്‍ ധനുഷും സംവിധായിക ഐശ്വര്യയും വേര്‍പിരിഞ്ഞു. ഇന്നലെ രാത്രിയാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പ്രസ്താവനകളിലൂടെ ഇരുവരും ഇക്കാര്യം പങ്കുവെച്ചത്. രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ തങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ് ഈ തീരുമാനമെന്നും പ്രസ്താവനയില്‍ പറയുന്നു.

ധനുഷിന്റെയും ഐശ്വര്യയുടെയും ഔദ്യോഗിക പ്രഖ്യാപനം:

സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്കും സ്വയം മനസിലാക്കുന്നതിനും സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കണം. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കണം.

ധനുഷ്, ഐശ്വര്യ രജനീകാന്ത്

2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT