Film News

ധനുഷിന്റെ സുരുളിക്കൊപ്പം തിളങ്ങി ജോജുവും ഐശ്വര്യ ലക്ഷ്മിയും; ജഗമേ തന്തിരം ട്രെയ്ലർ

ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഗ്യാംഗ്സ്റ്റര്‍ ചിത്രം ജഗമേ തന്തിരത്തിന്‍റെ ട്രെയ്ലർ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സിലൂടെയാണ് ട്രയ്ലർ പുറത്ത് വിട്ടത്. ധനുഷിനൊപ്പം ജോജു ജോര്‍ജ്ജും ഐശ്വര്യലക്ഷ്മിയും ഗെയിം ഓഫ് ത്രോൺസ് ഫെയിം ജെയിംസ് കോസ്മോയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ധനുഷിന്റെ ഇതുവരെ വന്നതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രവുമാണ് ജഗമേ തന്തിരം. ജൂൺ പതിനെട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഗുണ്ടാസംഘവുമായി കൊമ്പ് കോർക്കാൻ ലണ്ടനിലേക്ക് പോകുന്ന മധുരയിൽ നിന്നുള്ള ഒരു ഗുണ്ടയുടെ കഥാപാത്രമാണ് ധനുഷ് അവതരിപ്പിക്കുന്ന സുരുളി. മധുരയിൽ നിന്നും ലണ്ടനിലേക്കുള്ള ഒരു ഗുണ്ടാസംഘത്തിനൊപ്പമാണ് സുരുളിയുടെ യാത്ര. ധനുഷിന്റെ സുരുളി എന്ന കഥാപാത്രത്തിനൊപ്പം ജോജുവിന്റേയും തകർപ്പൻ പ്രകടനം ട്രെയ്ലറിൽ കാണുന്നുണ്ട്.

സഞ്ജനാ നടരാജന്‍, കലയരസന്‍, ദീപക് പ്രമേഷ്, ദേവന്‍ എന്നിവരും ചിത്രത്തിലുണ്ട്. രജനീകാന്ത് നായകായ പേട്ട എന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഡി40. ലണ്ടനിലും തമിഴ്നാട്ടിലുമായി ചിത്രീകരിച്ച സിനിമ വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT