Film News

ബി ഉണ്ണികൃഷ്ണന് വേണ്ടി ദേവദത്ത് ഷാജിയുടെ തിരക്കഥ; ആക്ഷന്‍ ഫാമിലി ഡ്രാമ അടുത്ത വര്‍ഷം

'ക്രിസ്റ്റഫര്‍' എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ഭീഷ്മപര്‍വ്വ'ത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ദേവദത്ത് ഷാജി തിരക്കഥയെഴുതുന്നു. ചിത്രം ഫാമിലി ഡ്രാമയായിരിക്കുമെന്നും ആക്ഷന്‍ ചേരുവകളോട് കൂടി അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും ദേവദത്ത് ഷാജി ദ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ചിത്രം അടുത്ത വര്‍ഷത്തേക്കാണ് പ്ലാന്‍ ചെയ്യുന്നത്. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷമായിരിക്കും ബി. ഉണ്ണികൃഷ്ണനുമൊത്ത് ചെയ്യുന്ന ചിത്രം തുടങ്ങുകയെന്നും ദേവദത്ത് കൂട്ടിച്ചേര്‍ത്തു.

ബി. ഉണ്ണികൃഷ്ണന്‍ സര്‍ സീനിയര്‍ ആയ സംവിധായകനും എഴുത്തുകാരനും ആണ്, അദ്ദേഹത്തിനൊപ്പമുള്ള വര്‍ക്ക് എക്‌സ്പീരിയന്‍സ് ഗംഭീരമാണ് എന്നും ദേവദത്ത് ഷാജി പറഞ്ഞു.

ദേവദത്ത് ഷാജി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ജാന്‍എമന്‍, ജയ ജയ ജയ ജയഹേ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ചിയേര്‍സ് എന്റര്‍ടൈന്മെന്റാണ് ദേവദത്തിന്റെ അരങ്ങേറ്റചിത്രം നിര്‍മിക്കുന്നത്. ചിത്രം ഈ വര്‍ഷം രണ്ടാം പകുതിയോടെ ഷൂട്ടിംങ് ആരംഭിക്കുമെന്നും, കോമഡിയ്ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളില്‍ എത്തുമെന്നും ദേവദത്ത് നേരത്തെ ക്യു സ്റ്റുഡിയോയോട് പറഞ്ഞിരുന്നു.

മമ്മൂട്ടി നായകനായ 'ക്രിസ്റ്റഫര്‍' ആണ് ബി. ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം . ഉദയ കൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, വിനയ് റായ്, അമല പോള്‍, സിദ്ദിഖ്, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT