Film News

'ഭീഷ്മ പർവ്വത്തിന് ശേഷം കോമഡി ചിത്രവുമായി ദേവദത്ത് ഷാജി' ; ധീരൻ ടൈറ്റിൽ പോസ്റ്റർ

ജാനേമൻ, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ സിനിമകൾക്ക് ശേഷം ചിയേർസ് എന്റർടെയ്മെന്റ്സ് ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും നിർമിക്കുന്ന ധീരൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഭീഷ്മപർവത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹ്യൂമർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട് ഈ വർഷം അവസാനത്തോടെ ആരംഭിക്കും. കേരളത്തിലും തമിഴ് നാട്ടിലുമാണ് ചിത്രം ഷൂട്ട് ചെയ്യുന്നതെന്ന് സംവിധായകൻ ദേവദത്ത് ഷാജി പറഞ്ഞു. ചിത്രത്തിന്റെ കാസ്റ്റിംഗിനെപ്പറ്റി പുറത്തുപറയുന്നൊരു അവസ്ഥയിലേക്ക് ആയിട്ടില്ല, പല ചർച്ചകളും നടക്കുന്നതേയുള്ളുവെന്നും ദേവദത്ത് ഷാജി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഹ്യൂമർ ആണ് സിനിമയുടെ വിഷയം. കാസ്റ്റിംഗിനെപ്പറ്റി പുറത്തുപറയുന്നൊരു അവസ്ഥയിലേക്ക് ആയിട്ടില്ല. പല ചർച്ചകളും നടക്കുന്നതേയുള്ളു. ഈ വർഷം അവസാനത്തോട് കൂടി ഷൂട്ട് ആരംഭിക്കും. കേരളത്തിലും തമിഴ് നാട്ടിലുമാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്.
ദേവദത്ത് ഷാജി

ക്രിസ്റ്റോ സേവ്യർ സംഗീതം ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം ഹരികൃഷ്ണൻ ലോഹിതദാസ് നിർവഹിക്കുന്നു. എഡിറ്റിംഗ് : ഫിൻ ജോർജ് വർഗീസ്. ചിത്രം 2025 ൽ തിയറ്ററുകളിലെത്തും. ഇഷ്ടപ്പെട്ട കോമഡി വിഭാഗത്തില്‍പ്പെട്ട സിനിമ ചെയ്യണമെന്നത് ഏറെ കാലമായുള്ള ആഗ്രഹാണ്. ചിയേര്‍സ് എന്റര്‍ടൈന്മെന്റിനൊപ്പം അത്യധികം സന്തോഷത്തോട് കൂടെയാണ് കൈകോര്‍ക്കുന്നതെന്നും, തന്നില്‍ വിശ്വാസമര്‍പ്പിച്ച നിര്‍മ്മാതാക്കളായ ലക്ഷമി വാര്യരോടും, ഗണേഷ് മേനോനോടും അവരുടെ പ്രൊഫഷണലിസത്തോടും ഒരുപാട് ബഹുമാനമുണ്ട് എന്നും ദേവദത്ത് ഷാജി മുൻപ് ക്യു സ്റ്റുഡിയോയോട് പറഞ്ഞിരുന്നു. പത്തോളം ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത ശേഷം കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ മധു സി നാരായണനെ അസിസ്റ്റ് ചെയ്തു കൊണ്ടാണ് ദേവദത്ത് മലയാള സിനിമയില്‍ എത്തിയത്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT