Film News

കളർഫുൾ എന്റർടെയ്നർ "ഡർബി" നാളെ മുതൽ തിയറ്ററുകളിൽ

സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന പക്കാ ക്യാംപസ് എന്റർടെയ്നർ ഡർബി നാളെ മുതൽ തിയറ്ററുകളിലേക്ക്. കോളേജിലെ തല്ലുമാല എന്ന് വിശേഷിപ്പിക്കാവുന്ന കളർഫുൾ എന്റർടെയ്നറായ ഡർബിയിലെ ഇതുവരെ റിലീസായ ഒരോ കോൺടെന്റും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇന്നത്തെ ക്യാംപസിലെ പ്രണയവും സൗഹൃദവും സ്നേഹവും സംഘട്ടനങ്ങളും സംഘർഷങ്ങളും ഒക്കെ ചേരുന്ന കളർഫുൾ എന്റർടെയ്നർ ആണ് ഡർബി. സെൻസർ കഴിഞ്ഞ ഡർബിക്ക് U/A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ഇന്നു രാവിലെ മുതൽ ആരംഭിച്ചു.

ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ഡർബിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ആദം സാബിക്ക്,സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ, അനു, ജസ്‌നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.ഫാർസ് ഫിലിംസാണ് ചിത്രത്തിന്റെ ജി സി സി രാജ്യങ്ങളിലെ വിതരണം നിർവ്വഹിക്കുന്നത്. മറ്റു വിദേശ രാജ്യങ്ങളിലെ വിതരണം ആർ എഫ് റ്റി എന്റർടൈൻമെൻറ്സ് നിർവഹിക്കുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് മില്ലെനിയം ഓഡിയോസ് ആണ് സ്വന്തമാക്കിയത്. ഡർബിയുടെ മറ്റു അണിയറ പ്രവർത്തകർ ഇവരാണ്: ഡി.ഒ.പി : അഭിനന്ദൻ രാമനുജം, തിരക്കഥ : സഹ്‌റു സുഹ്റ, അമീർ സുഹൈൽ, എഡിറ്റിംഗ് : ആർ. ജെറിന്‍.

സ്ക്രിപ്റ്റ് കൺസൾട്ടന്റ് : ഷർഫു, പ്രൊഡക്ഷൻ ഡിസൈനർ : അർഷാദ് നക്കോത്ത്, ആക്ഷൻ : തവസി രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ജമാൽ വി ബാപ്പു, കലാസംവിധാനം : അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷൻ കൺട്രോളർ : നജീർ നസീം, മേക്കപ്പ് : റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈനർ : നിസ്സാർ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : രജിൽ കെയ്‌സി, കൊറിയോഗ്രാഫി : റിഷ്ധാൻ അബ്ദുൽ റഷീദ്, സൗണ്ട് ഡിസൈൻ : കിഷൻ മോഹൻ, സൗണ്ട് മിക്സ് : എം ആർ രാജകൃഷ്ണൻ,സ്റ്റിൽസ് : എസ്.ബി.കെ ഷുഹൈബ്, കെ.കെ അമീൻ, സ്റ്റുഡിയോ : സപ്താ റെക്കോർഡ്സ്,

ഡിഐ: സപ്താ വിഷൻ. കളറിസ്റ്റ് : കെ എസ് രാജശേഖരൻ ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : മെഹ്ബൂബ്, വി.എഫ്.എക്സ് : ഫോക്സ്‌ഡോട്ട് മീഡിയ, ടൈറ്റിൽ ഡിസൈൻ : കൃഷ്ണ പ്രസാദ് കെ.വി, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്‌സ്, പി.ആർ.ഒ & മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

സൂഖ് അൽ ജുബൈലിന്‍റെ ചരിത്രം പുസ്തകമാക്കുന്നു; 2027-ലെ ഷാർജ പുസ്തകമേളയിൽ പുറത്തിറക്കും

എ.ഐയെ ഭയക്കേണ്ട, ജാഗ്രത വേണം: ഷാർജ പുസ്തകമേളയിലെ സംവാദം

Gothic horror എന്നൊക്കെ വിളിക്കാൻ കഴിയുന്ന സിനിമ, ഭൗമയിലേക്ക് ആകർഷിച്ചത് അതിന്റെ കഥ: ക്രിസ്റ്റോ സേവ്യർ

മൂപ്പൻസ് മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

സൈനിക–സിവിൽ മെഡിക്കൽ പങ്കാളിത്തത്തിന് ആഗോള മാതൃക വേണം: ഡോ. ഷംഷീർ വയലിൽ

SCROLL FOR NEXT