Film News

ആമിറ ടെക്‌സ്‌റ്റൈല്‍സുമായി ലാലും അനഘയും, ഡിയര്‍ വാപ്പി ട്രെയ്‌ലര്‍

ലാല്‍, അനഘ നാരായണന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ഷാന്‍ തുളസീധരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡിയര്‍ വാപ്പി'യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.. ഇരുവരും അച്ഛനും മകളുമായി വേഷമിടുന്ന ചിത്രത്തില്‍ തയ്യല്‍ക്കാരനായാണ് ലാല്‍ എത്തുന്നത്.

ഒരുപാട് ആഗ്രഹങ്ങളുള്ള തയ്യല്‍ക്കാരനായ ബഷീറിന്റെയും മോഡലായ മകള്‍ ആമിറയുടെയും ജീവിതയാത്രയാണ് ഡിയര്‍ വാപ്പി. വാപ്പിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മകളായ ആമിറ കൂടെ കൂടുന്നതും വാപ്പിയുടെ വസ്ത്രങ്ങള്‍ക്ക് ആമിറ മോഡലാകുന്നതും അവരുടെ ആമിറ ടെക്‌സ്‌റ്റൈല്‍സ് എന്ന സംരംഭവുമാണ് ട്രെയ്‌ലറില്‍ സൂചിപ്പിക്കുന്നത്.

ചിത്രത്തില്‍ ലാല്‍, അനഘ എന്നിവരെ കൂടാതെ നിരഞ്ജ് മണിയന്‍പിള്ള രാജു, മണിയന്‍പിള്ള രാജു, ജഗദീഷ്, അനു സിത്താര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ശ്രീരേഖ, രശ്മി ബോബന്‍ രാകേഷ്, ബാലന്‍ പാറയ്ക്കല്‍ എന്നിവരും ചിത്രത്തിലുണ്ട്. തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

കൈലാസ് മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ്. പാണ്ടികുമാര്‍ ഛായാഗ്രഹണവും, പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലിജോ പോള്‍ ചിത്രസംയോജനവും, എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും നിര്‍വഹിക്കുന്നു. കലാസംവിധാനം അജയ് മങ്ങാട് ചമയം റഷീദ് അഹമ്മദ് എന്നിവരാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ - നജീര്‍ നാസിം, സ്റ്റില്‍സ് - രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ - സക്കീര്‍ ഹുസൈന്‍, മനീഷ് കെ തോപ്പില്‍, ഡുഡു ദേവസ്സി അസിസ്റ്റന്റ് ഡയറക്ടേഴ്സ് - അമീര്‍ അഷ്റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, പി.ആര്‍.ഒ - ആതിര ദില്‍ജിത്ത്.

'സിനിമക്കുള്ളിലെ ആരും പറയാൻ ധൈര്യപ്പെടാത്ത സത്യങ്ങൾ; പ്രേക്ഷക ശ്രദ്ധ നേടി മോളിവുഡ് ടൈംസ്

ദീപ ടീച്ചറായി നിഖില വിമൽ! 'അനന്തൻ കാട്' പുതിയ ക്യാരക്ടർ പോസ്റ്റർ

ഔചിത്യമില്ലാത്ത ക്യാമറകളോട്

എന്താണ് ഷിഗെല്ല രോഗം? ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും എങ്ങനെ?

രാസലഹരിയും 'തൂഫാനാകുന്ന' പല്ലുകളും

SCROLL FOR NEXT