Film News

'പെപ്പെയുടെ പഞ്ചിന് നൂറ് മാർക്ക്', പ്രേക്ഷക പ്രശംസ നേടി ആന്റണി വർഗീസിന്റെ 'ദാവീദ്'

ആന്റണി വർഗീസ് പെപ്പയെ നായകനാക്കി നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത 'ദാവീദ്' തിയറ്ററിൽ മികച്ച അഭിപ്രായം നേടുന്നു. ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷക പ്രിയങ്കരനായ ആന്റണി വർഗീസ് പെപ്പെ ബോക്സറായി എത്തുന്ന ചിത്രത്തിന് ഇതിനോടകം മികച്ച റിപ്പോർട്ടാണ് തിയറ്ററിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന് വേണ്ടി 6 മാസത്തോളം ബോക്സിങ് ട്രെയ്‌നിങ്ങെടുത്ത പെപ്പെയ്ക്ക് ഒദ്യോഗിക ബോക്സിങ് ലൈസൻസും ലഭിച്ചതും വാർത്തയായിരുന്നു. ലോകപ്രശസ്തനായ ഒരു ബോക്സറും കഥാനായകനായ ആഷിക്ക് അബുവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ദാവീദ് പറയുന്നത്. സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ചിത്രത്തിലാണ് ആന്റണി പെപ്പയെ കാണാൻ കഴിയുന്നത്. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ലിജോ മോളാണ് ദാവീദിൽ ആന്റണി വർഗീസിന്റെ നായികയായി എത്തുന്നത്.

സെഞ്ച്വറി മാക്‌സ്, ജോണ്‍ ആൻഡ് മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോം ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം നിർവഹിച്ചിരിക്കുന്നത്. വിജയരാഘവൻ, സൈജു കുറുപ്പ്, കിച്ചു ടെലസ്, അജു വർഗീസ്, ജെസ് കുക്കു, വിനീത് തട്ടിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈജിപ്ഷ്യൻ താരം മോ ഇസ്‌മായിലും നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗോവിന്ദ് വിഷ്ണുവും ദീപു രാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 71 ദിവസത്തോളം നീണ്ട ഷൂട്ടിം​ഗ് ആണ് ചിത്രത്തിനുണ്ടായിരുന്നത്.

ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് PC സ്റ്റണ്ട്‌സ് ആണ്. ജസ്റ്റിന്‍ വര്‍ഗീസ് ചിത്രത്തിന്റെ സംഗീതസംവിധാനവും സാലു കെ തോമസ് ക്യാമറയും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് രാകേഷ് ചെറുമഠം, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജേഷ് പി വേലായുധന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് സുജിന്‍ സുജാതന്‍. കാസ്റ്റിംഗ് ഡയറക്ടർ വൈശാഖ് ശോബന കൃഷ്ണൻ. കോസ്റ്റ്യൂം മെര്‍ലിന്‍ ലിസബത്ത്,പ്രദീപ്‌ കടക്കശ്ശേരി. മേക്കപ്പ് അര്‍ഷദ് വര്‍ക്കല. ലൈന്‍പ്രൊഡ്യൂസര്‍ ഫെബി സ്റ്റാലിന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്. വിഎഫ്എക്‌സ് കോക്കനട്ട് ബഞ്ച്. സ്റ്റില്‍സ് ജാന്‍ ജോസഫ് ജോര്‍ജ്. ഡിജിറ്റൽ ബ്രാൻഡിംഗ് ഫ്രൈഡേ പേഷ്യന്റ്. പബ്ലിസിറ്റി ഡിസൈൻസ് ടെന്‍പോയിന്റ്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT