Film News

മേക്ക് ഓവറില്‍ നാനി, വില്ലനായി ഷൈന്‍ ടോം, ഒപ്പം കീര്‍ത്തി സുരേഷും, ദസറ മാര്‍ച്ച് 30ന്

നാനിയ്‌ക്കൊപ്പം കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും പ്രധാനവേഷത്തിലെത്തുന്ന ദസറയുടെ ടീസര്‍ റിലീസ് ചെയ്തു. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മേക്ക് ഓവറിലാണ് നാനിയെത്തുന്നത്. കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യുന്ന ഒരു കൂട്ടം ആളുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.

എസ്എസ് രാജമൗലി, ഷാഹിദ് കപൂര്‍, ധനുഷ്, ദുല്‍ഖര്‍ സല്‍മാന്‍, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. ഷൈന്‍ ടോം ചാക്കോ നെഗറ്റീവ് ഷേഡിലാണ് ചിത്രത്തിലെത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ മാര്‍ച്ച് 30 ന് ഒരേ സമയം റിലീസ് ചെയ്യും.

നാനിക്കൊപ്പം സായ് കുമാര്‍, ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സറീന വഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

നിര്‍മ്മാണം: സുധാകര്‍ ചെറുകൂരി, പ്രൊഡക്ഷന്‍ ബാനര്‍: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്, ഛായാഗ്രഹണം ഡയറക്ടര്‍: സത്യന്‍ സൂര്യന്‍ ISC, സംഗീതം: സന്തോഷ് നാരായണന്‍, എഡിറ്റര്‍: നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിജയ് ചഗന്തി

സംഘട്ടനം : റിയല്‍ സതീഷ്, അന്‍ബരിവ്, പിആര്‍ഒ: ശബരി

'എനിക്ക് ശ്വാസം വിടാൻ സമയം വേണ്ടേ എന്നൊക്കെ ചോദിച്ചെങ്കിലും മോഹൻലാൽ പാടി തകർത്തു'; 'ചന്ദ്രലേഖ' ഓർമ്മകളുമായി ബേണി

വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പുതിയ മുഖം: അംബേദ്കറും ഭരണഘടനയും പ്രതിരോധത്തിന്റെ ആയുധങ്ങളാകുമ്പോൾ

പ്രേക്ഷകരിൽ അത്യുന്മാദം നിറച്ച് കുഞ്ചാക്കോ ബോബൻ ചിത്രം'ഉന്മാദം' രണ്ടാം വാരത്തിലേക്ക്

സസ്പെൻസും അന്വേഷണവും നിറച്ച് 'ആര'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ടൊവിനോ- ജോൺപോൾ ടീം വീണ്ടും; ‘ഗപ്പി‘യുടെ പത്താം വാർഷിക ദിനത്തിൽ ഇരുവരുടെയും റീയൂണിയൻ

SCROLL FOR NEXT