Film News

കൊവിഡ് ബ്രിഗേഡിനായി പൃഥ്വിരാജും, ടൊവിനോയും, കാമ്പയിന്‍ ചിത്രമൊരുക്കുന്നത് ഡോ.ബിജു

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാനുള്ള കൊവിഡ് ബ്രിഗേഡിന്റെ പ്രചരണ ചിത്രവുമായി പൃഥ്വിരാജ് സുകുമാരനും ടൊവിനോ തോമസും. സംവിധായകന്‍ ഡോ.ബിജുവാണ് ഇരുവര്‍ക്കുമൊപ്പമുള്ള പ്രചരണ ചിത്രമൊരുക്കുന്നത്.

പ്രചരണ ചിത്രത്തിനുള്ള കോസ്റ്റിയൂമില്‍ പൃഥ്വിരാജ് സുകുമാരന്‍ ഫേസ്ബുക്കില്‍ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. ബോധവല്‍ക്കരണ ചിത്രത്തിനായുള്ള ഷൂട്ടിംഗ് ദിവസം എന്ന കാപ്ഷനോടെയായിരുന്നു കണ്ണാടിക്ക് മുന്നിലുള്ള സെല്‍ഫി. ഇതേ ആംഗിളില്‍ തൊട്ടുപിന്നാലെ ടൊവിനോ തോമസും ഫോട്ടോ പോസ്റ്റ് ചെയ്തു. ഈച്ചകോപ്പിയെന്ന ടാഗ് ലൈനിലായിരുന്നു പോസ്റ്റ്.

കരുതലിന്റെ കരുത്ത് എന്ന കാപ്ഷനോടെ ഡോ.ബിജു ഷൂട്ടിംഗിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ടൊവിനോ തോമസിനെ നായനാക്കി പുതിയ സിനിമയുടെ പ്രീ പ്രൊഡക്ഷനിലാണ് ഡോ.ബിജു

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സി.പി.രാധാകൃഷ്ണൻ ഉപരാഷ്ട്രപതി; എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയം 452 വോട്ടുകൾക്ക്

'എന്തുകൊണ്ട് കല്യാണി' എന്ന ചോദ്യം ഇനിയാരും ചോദിക്കില്ല, അതിന് പിന്നിലെ പ്രയത്നം വലുതാണ്: ശാന്തി ബാലചന്ദ്രന്‍

ഒറ്റയടിക്ക് കൂട്ടിയത് മൂന്നിരട്ടി, മണ്ണൂത്തി കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ പ്രതിഷേധം. ആശങ്കയിൽ വിദ്യാർഥികൾ

'നോ' പറയാത്ത ദുൽഖറും വേഫെററും തന്നെയാണ് 'ലോക'യുടെ ശക്തി: ആർട്ട് ഡയറക്ടർ ജിത്തു സെബാസ്റ്റ്യൻ അഭിമുഖം

അന്ന് സത്യന്‍ സാര്‍ ഓടി വന്ന് പറഞ്ഞു, 'ലാൽ പറഞ്ഞു നീ നന്നായി ചെയ്യുന്നുണ്ടെന്ന്' : സംഗീത് പ്രതാപ്

SCROLL FOR NEXT