Film News

ആദ്യം ടീം ഇടുന്നത് എങ്ങനെയാണെന്ന് പറയാം, കണ്ടം ക്രിക്കറ്റ് കുടുംബത്തിൽ കയറിയാൽ, അടിമുടി ചിരിയൊരുക്കാൻ കമ്യൂണിസ്റ്റ് പച്ച

നാട്ടിൻ പുറത്തെ കണ്ടം ക്രിക്കറ്റ് കളി എങ്ങനെ ഒരു കുടുംബത്തിനകത്ത് പ്രശ്നങ്ങളും പ്രതിസന്ധിയും സൃഷ്ടിക്കുന്നുവെന്ന് രസകരമായി പറയുകയാണ് സക്കരിയ നായകനായ കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ. നാട്ടിൻ പുറം പശ്ചാത്തലമാക്കി ത്രൂ ഔട്ട് ഹ്യൂമറിൽ ഒരുക്കുന്ന സിനിമയെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയിൽ സക്കരിയക്കൊപ്പം അഭിനേതാക്കളുടെ വലിയ നിര തന്നെയുണ്ട്. കണ്ട് ക്രിക്കറ്റ് കളിക്കിടെയിലെ തർക്കവും അപ്പയുടെ ക്രിക്കറ്റ് കമ്പത്തെക്കുറിച്ചുള്ള മക്കളുടെ സംസാരവും രസകരവും വിചിത്രവുമായ കളി നിയമങ്ങളെക്കുറിച്ചുമെല്ലാം ട്രെയിലറിൽ കാണാം. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.

സക്കറിയ ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് ഇത്. വൈറസ്, തമാശ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ സക്കറിയ അവതരിപ്പിച്ചിട്ടുണ്ട്. ഹരിത പ്രൊഡക്ഷ​ൻസി​ന്റെ ബാനറിൽ സൽവാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ സക്കറിയയ്ക്ക് പുറമേ അൽത്താഫ് സലിം, നസ്ലിൻ ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ പാറക്കൽ, ഷംസുദ്ദീൻ മങ്കരത്തൊടി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ സറ്റയറിലൂടെ കൈകാര്യം ചെയ്യുന്ന ചിത്രമായ ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ ജനുവരി മൂന്നിനാണ് റിലീസ്.

സിനിമയെക്കുറിച്ച് സക്കരിയ ക്യു സ്റ്റുഡിയോയോട്

കണ്ടം( നാടൻ ) ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു സിനിമയുടെ പേരാണ് കമ്മ്യൂണിസ്റ്റ് പച്ച. ഈ പേരിലെ സ്പെഷ്യാലിറ്റി എന്തെന്ന് ചോദിച്ചാൽ, കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ചുവപ്പിനും പച്ചക്കും ഒക്കെ വ്യക്തമായ അർത്ഥങ്ങളുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ വർണങ്ങൾ ആണല്ലോ രണ്ടും. ചുവപ്പിൽ ജീവിക്കുന്നവരും പച്ചയിൽ ജീവിക്കുന്നവരുമുണ്ട്. എന്നാൽ ചുവപ്പിലും പച്ചയിലും ആയി ഒരുപോലെ ജീവിക്കുന്നവരുമുണ്ട്. അങ്ങനെ ഉള്ള ‘കമ്മ്യൂണിസ്റ്റ് പച്ചയുടെ’ സാന്നിധ്യമുള്ള നാട്ടിലാണ് ഈ കഥ നടക്കുന്നത് എന്നതാണ് ആ ടൈറ്റിൽ കൊണ്ട് സൂചിപ്പിക്കുന്നത്. നമ്മുടെ നാട്ടിൻ പുറങ്ങളിൽ കളിക്കിടയിൽ വീണാൽ മുറിവിൽ അരച്ചു പിഴിഞ്ഞു തേക്കുന്ന ഒരു ഇലയുടെ പേര് കൂടി ആണല്ലോ കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ.

നിഷാദ് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീഹരി നായർ സംഗീതം പകരുന്നു. ഗോവിന്ദ് വസന്ത, ബെന്നി ഡയാൽ, ഡി.ജെ ശേഖർ, ചിത്ര തുടങ്ങിയവരാണ് ചിത്രത്തിന് വേണ്ടി ​ഗാനമാലപിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ അനീസ് നാടോടി കലാസംവിധാനം ചെയ്യുന്ന ചിത്രത്തി​ന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നിഷാദ് യൂസുഫാണ്. ഛായാഗ്രഹണം: ഷാഫി കോറോത്ത്. പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് അത്തോളി, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, വസ്ത്രാലങ്കാരം- ഇർഷാദ് ചെറുക്കുന്ന്, സൗണ്ട് ഡിസൈൻ- പി.സി. വിഷ്ണു, മേക്കപ്പ്- റബീഷ് ബാബു പി., ആർട്ട്സ്-അസീസ് കരുവാരക്കുണ്ട്, സ്റ്റിൽസ്- അമൽ സി. സദർ, കൊറിയോഗ്രാഫി- ഇംതിയാസ് അബൂബക്കർ, വി.എഫ്.എക്സ്.- എഗ്ഗ് വൈറ്റ് വി.എഫ്.എസ്., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഹാരിസ് റഹ്മാൻ, ഡി.ഐ.- മാഗസിൻ മീഡിയ, ടൈറ്റിൽ ഡിസൈൻ- സീറോ ഉണ്ണി, ഡിസൈൻ- യെല്ലോ ടൂത്ത്. പി.ആർ.ഒ.- എ.എസ്. ദിനേശ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT