Film News

വിക്രമിന്റെ ആക്ഷന്‍ ത്രില്ലര്‍ 'കോബ്ര'; ആഗസ്റ്റ് 11ന് റിലീസ്

നടന്‍ ചിയാന്‍ വിക്രം നായകനായി ഏഴ് വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്ന കോബ്ര ആഗസ്റ്റ് 11ന് ലോകമെമ്പാടുമായി പ്രദര്‍ശനത്തിന് എത്തും. ഗണിതശാസ്ത്ര വിദഗ്ധനായാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്.

ആര്‍. അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇമൈകള്‍ നൊടികള്‍, ഡിമാന്‍ഡി കോളനി എന്നിവയാണ് ജ്ഞാനമുത്തുവിന്റെ മറ്റ് ചിത്രങ്ങള്‍. കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പത്തനും കോബ്രയില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായിരിക്കും ഇര്‍ഫാന്റേതെന്നാണ് സൂചന. ഇര്‍ഫാന്‍ പത്താന്റെ ആദ്യ ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ റോഷന്‍ മാത്യു, സര്‍ജാനോ ഖാലിദ്, മിയ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ ചിത്രം നിര്‍മിക്കുന്നത്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഹരീഷ് കണ്ണന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തില്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഭുവന്‍ ശ്രീനിവാസനാണ്. പി.ആര്‍.ഒ : എ.എസ് ദിനേശ്, ശബരി.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT