Film News

'ഒരു പ്രൊജക്ട് ചെയ്യുമ്പോൾ അത് എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരാൾക്കുള്ള ട്രിബ്യൂട്ടാണെന്ന് ഞാൻ കരുതും'; സന്തോഷ് ശിവൻ

ഒരു കലാകരൻ എന്ന നിലയിൽ തന്റെ ജോലിയിൽ കൗതുകം നിലനിർത്തുന്നതെങ്ങനെയാണ് എന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് ഛായാ​ഗ്രാഹകൻ സന്തോഷ് ശിവൻ. പ്രചോദനമാണ് തനിക്ക് കൂടുതലായി വേണ്ടത് എന്ന് സന്തോഷ് ശിവൻ പറയുന്നു. ഒരു പ്രൊജക്ട് തുടങ്ങുന്നതിന് മുമ്പ് അത് തന്റെ അമ്മയ്ക്കോ അച്ഛനോ അല്ലെങ്കിൽ ഏറ്റവും പ്രിയപ്പെട്ട ഒരാൾക്കോ സമർപ്പിക്കുകയാണ് പതിവ് എന്നും അത്തരത്തിൽ നിങ്ങൾ ചെയ്യുമ്പോൾ ആ പ്രൊജക്ട് അവർക്ക് വേണ്ടിയുള്ള ഒരു ട്രിബ്യൂട്ടായി മാറുമെന്നും സന്തോഷ് ശിവൻ പറയുന്നു. പൂക്കൾ മോഷ്ടിച്ച് കൊണ്ടു വന്ന് ദെെവത്തിന് സമർപ്പിക്കാൻ നിങ്ങൾക്ക് പറ്റില്ല. നിങ്ങൾക്ക് അത് ഉള്ളിൽ നിന്നും വരേണ്ടതാണ്. ജോലി ഒരു ട്രിബ്യൂട്ടായി മാറുമ്പോൾ അതിൽ നിങ്ങൾ സത്യസന്ധരായി ഇരിക്കുമെന്നും ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ സന്തോഷ് ശിവൻ പറഞ്ഞു.

സന്തോഷ് ശിവൻ പറഞ്ഞത്:

എനിക്ക് ഏറ്റവും കൂടുതൽ വേണ്ടത് പ്രചോദനമാണ്. മോട്ടിവേറ്റഡായിരിക്കണം. ഒരു പ്രൊജക്ടിന് മുമ്പ് എങ്ങനെയാണ് നിങ്ങൾക്ക് മോട്ടിവേറ്റഡ് ആയിരിക്കാൻ സാധിക്കുന്നത്? ഞാൻ അതിന് വേണ്ടി ചെയ്യുന്നത് ഒരു സിനിമ തുടങ്ങുന്നതിന് മുമ്പ് അത് എന്റെ മരിച്ചു പോയ അമ്മയ്ക്കോ അല്ലെങ്കിൽ എന്റെ അച്ഛനോ അതുമല്ലെങ്കിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആൾക്കോ സമർപ്പിക്കുന്നതായി ഞാൻ തീരുമാനിക്കും. അത് അവർക്കുള്ള ഒരു ട്രിബ്യൂട്ടായിരിക്കും. അത്തരത്തിൽ ഒരു ട്രിബ്യൂട്ട് ചെയ്യുമ്പോൾ അതിലൂടെ നിങ്ങൾ എന്താണോ കൊടുക്കാൻ ആ​ഗ്രഹിക്കുന്നത് അതിൽ നിങ്ങൾ സത്യസന്ധരായിരിക്കും. പൂക്കൾ മോഷ്ടിച്ച് കൊണ്ടു വന്ന് ദെെവത്തിന് കൊടുക്കാൻ നിങ്ങൾക്ക് പറ്റില്ല. നിങ്ങൾക്ക് അത് ഉള്ളിൽ നിന്നും വരേണ്ടതാണ്. അപ്പോൾ നിങ്ങൾക്ക് സാധിക്കുന്നതെല്ലാം നിങ്ങൾ ചെയ്യാൻ ശ്രമിക്കും. അങ്ങനെ വരുമ്പോൾ നിങ്ങൾക്ക് ക്ഷീണം തോന്നില്ല. കാരണം നിങ്ങൾ എപ്പോഴും നിങ്ങളെ തന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും. ഇത് നിങ്ങൾ നിങ്ങളുടെ അമ്മയ്ക്ക് അല്ലെങ്കിൽ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവർക്ക് വേണ്ടിയാണ് ചെയ്യുന്നത് എന്ന്. അങ്ങനെ വരുമ്പോൾ നിങ്ങൾ നിങ്ങളെ തന്നെ പ്രചോദിപ്പിക്കും.

കേന്ദ്രനിലപാട്, കേരളത്തിന് നിഷേധിക്കപ്പെട്ടത് രണ്ടരലക്ഷം കോടിരൂപ: മന്ത്രി കെ.എന്‍.ബാലഗോപാല്‍

കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റും, ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

നമ്മൾ കടന്നു പോകുന്ന ഒരു വലിയ പ്രശ്നമാണ് തിയേറ്റർ സംസാരിക്കുന്നത്, എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമ: റിമ കല്ലിങ്കൽ

സെൻസറിങ് പൂർത്തിയാക്കി, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം 'പാതിരാത്രി'

ലിജോയുടെ ബോളിവുഡ് റോം കോം ചിത്രം വരുന്നു; എ.ആർ. റഹ്മാൻ മ്യൂസിക്, ഹൻസാൽ മേത്ത നിർമാണം

SCROLL FOR NEXT