Film News

സിനിമയെന്ന തൊഴിലിടം എല്ലാവര്‍ക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്ന ഇടമാകണം: ഡബ്ല്യു.സി.സി

സിനിമ എന്ന തൊഴിലിടത്തില്‍ എല്ലാവര്‍ക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്ന അനുയോജ്യമായ ഒരന്തരീക്ഷം ഉണ്ടാകണം എന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ഡബ്ല്യു.സി.സി. തൊഴിലിടങ്ങള്‍ അത്തരത്തില്‍ അല്ലാതാകുന്ന സാഹചര്യത്തില്‍ പ്രായോഗികമായ തീരുമാനങ്ങളിലൂടെ അതു പരിഹരിച്ച് മുന്നോട്ട് പോകാനാണ് സിനിമയുടെ ഭാഗമെന്ന നിലയില്‍ തങ്ങള്‍ ശ്രമിക്കുന്നതെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി.

ഡബ്ല്യു.സി.സിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

സിനിമയെന്ന മാധ്യമത്തെ ഹൃദയത്തോട് ചേര്‍ത്തുകൊണ്ട് ഞങ്ങള്‍ ഇവിടെത്തന്നെ ഉണ്ടാകും. ആക്ഷനും കട്ടിനും ഇടയില്‍ സംഭവിക്കുന്ന ജീവന്‍ തുടിക്കുന്ന നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്...അമൂല്യമാണ്! ചിരിയുടെയും കണ്ണീരിന്റെയും പല ഭാവങ്ങളിലൂടെ പ്രേക്ഷകരെ യാത്ര ചെയ്യിപ്പിക്കുന്ന ഈ സ്വപ്നതുല്യമായ മാധ്യമത്തോട് ഞങ്ങള്‍ക്ക് ഒടുങ്ങാത്ത സ്‌നേഹമാണ് പ്രതിബദ്ധതയാണ്.

'മലയാള സിനിമ' കണ്ടു വളര്‍ന്ന പ്രേക്ഷകരെന്ന നിലയിലും, വ്യത്യസ്ത രീതികളില്‍ അതിന്റെ ഭാഗമാകുന്നവര്‍ എന്ന നിലയിലും, ഈ ഒരു മാധ്യമത്തോടൊപ്പം ഇനിയും ഏറെ ദൂരം സഞ്ചരിക്കണം എന്ന് തന്നെയാണ് സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരെയും പോലെ തന്നെ ഞങ്ങള്‍ക്കും ആഗ്രഹിക്കുന്നത്... അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്.

സിനിമയെന്ന തൊഴിലിടത്തില്‍ യാതൊരു തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കോ, ലിംഗ വിവേചനങ്ങള്‍ക്കോ ഇടയില്ലാത്ത, എല്ലാവര്‍ക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്ന അനുയോജ്യമായ ഒരന്തരീക്ഷം ഉണ്ടാകണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നമ്മുടെ തൊഴിലിടങ്ങള്‍ വൃത്തിഹീനവും, പ്രൊഫെഷനലും അല്ലാതാകുന്ന സാഹചര്യങ്ങളില്‍, പ്രായോഗികമായ തീരുമാനങ്ങളിലൂടെ അതു പരിഹരിച്ചുകൊണ്ട് ഒരുമിച്ച് മുന്നോട്ടേക്ക് തന്നെ നടക്കാന്‍ ആണ് ഈ മാധ്യമത്തിന്റെ പല കണ്ണികളായ ഓരോരുത്തരും ശ്രമിക്കുന്നത്.

നന്ദി!

2017ല്‍ നടന്ന നടി ആക്രമിക്കപ്പെട്ട കേസില്‍ അടുത്തിടെ വളരെ നിര്‍ണ്ണായകമായി വെളിപ്പെടുത്തലുകള്‍ നടന്നിരുന്നു. ഇതേ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിരുന്നു. നീതിക്ക് വേണ്ടിയുള്ള നടിയുടെ പോരാട്ടം അഞ്ചാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

SCROLL FOR NEXT