Film News

ദുല്‍ഖര്‍-ആര്‍ ബല്‍ക്കി ചിത്രം; 'ചുപ്പ്' മോഷന്‍ പോസ്റ്റര്‍

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമാവുന്ന ബോളിവുഡ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'ചുപ്പ്' എന്ന് പേരിട്ടിട്ടുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ ബല്‍ക്കിയാണ്. പ്രശസ്ത സംവിധായകന്‍ ഗുരു ദത്തിന്റെ ചരമവാര്‍ഷികത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പേരും മോഷന്‍ പോസ്റ്ററും പുറത്തിറക്കിയത്. 'ഒരു കലാകാരന്റെ പ്രതികാരം' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.

സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന് പുറമെ സണ്ണി ദെയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് 'ചുപ്പി'ന്റെ മോഷന്‍ പോസ്റ്റര്‍ ട്വിറ്ററിലൂടെ റിലീസ് ചെയ്തത്. 'ഈ പോസ്റ്റര്‍ കണ്ട് ആര്‍ക്കും മിണ്ടാതിരിക്കാന്‍ സാധിക്കില്ല. എനിക്ക് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നാണ്' അക്ഷയ് പോസ്റ്റര്‍ പങ്കുവെച്ച് ട്വീറ്റ് ചെയ്തത്.

അമിതാബ് ബച്ചനും ചുപ്പില്‍ ഭാഗമാവുമെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ആര്‍ ബല്‍ക്കി അറിയിച്ചിരുന്നു. 'ഈ സിനിമയില്‍ തീര്‍ച്ചയായും അദ്ദേഹം ഉണ്ടാവും. എന്റെ എല്ലാ സിനിമകളിലും അദ്ദേഹമുണ്ടായിട്ടുണ്ട്. ആദ്യ സിനിമയായ 'ചീനി കം' മുതല്‍ 'പാട്മാനി'ലെ അതിഥി വേഷം വരെ നീളുന്നു അത്. എന്റെ ത്രില്ലറില്‍ കഥയുടെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗത്തിലാണ് അദ്ദേഹത്തിന്റെ കഥാപാത്രം വരുന്നത്. എന്റെ എല്ലാ സിനിമകളിലെ പോലെ ഇതിലും അദ്ദേഹത്തിന്റെ സാന്നിധ്യം നിര്‍ണ്ണായകമാണ്. വെറുതെ ഒരു കഥാപാത്രത്തിനായി ഞാന്‍ അദ്ദേഹത്തെ ഒരിക്കലും വിളിച്ചിട്ടില്ല' എന്നാണ് ബല്‍ക്കി പറഞ്ഞത്.

ആര്‍ ബല്‍ക്കി സംവിധാനം ചെയ്യുന്ന ആദ്യ ത്രില്ലര്‍ ചിത്രം കൂടിയാണ് ചുപ്പ്. ചിത്രം 2022 തുടക്കത്തിലാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. 'കര്‍വാന്‍', 'സോയ ഫാക്ടര്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന ബോളിവുഡ് ചിത്രം കൂടിയാണ് ചുപ്പ്.

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT