Film News

'ബാലൻ' മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ പേര്, അതിനോട് നീതി പുലർത്തുക എന്നത് വലിയ ചലഞ്ച്: ചിദംബരം

ബാലൻ എന്ന ടൈറ്റിലിന് പിന്നിലെ കഥ പറഞ്ഞ് സംവിധായകൻ ചിദംബരം. പല വർക്കിങ് ടൈറ്റിലുകൾ ആദ്യം മനസ്സിലുണ്ടായിരുന്നു. പിന്നീട് ഈ ചിത്രം ഒരു ബാലന്റെ കഥ പറയുന്നതിനാൽ ആ പേരിലേക്ക് എത്താമെന്ന ചിന്ത വന്നു. മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ ഒരു പേരായതിനാൽ ആ പേരിനോട് നീതി പുലർത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും ചിദംബരം പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചിദംബരം.

‘ജൂനിയർ പിന്നെ ആ ജയിലിൻ്റെ നമ്പർ അങ്ങനെ കുറെ വർക്കിങ്ങ് ടൈറ്റിലുകൾ മനസ്സിൽ ഉണ്ടായിരുന്നു. ഇതൊരു ബാലൻ്റെ കഥ ആയതുകൊണ്ട് പടത്തിൻ്റെ പേരും ബാലൻ ആക്കാം എന്ന് കരുതി. പിന്നെ ഈ പേര് ചരിത്രത്തിൻ്റെ ഭാഗമായിട്ടുള്ള ഇമോഷണലി പൊസസീവ് ആയിട്ടുള്ള ഒന്നാണ്. ആ പേര് ലഭിക്കാനും കുറച്ച് ശ്രമങ്ങൾ വേണ്ടിവന്നു. അതുകൊണ്ട് വെറുതെ ഒരു പേര് എടുക്കാതെ ‘ബാലൻ’ എന്ന പേരിനോട് നീതി പുലർത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഈ സിനിമ യഥാർത്ഥ ‘ബാലൻ’ സിനിമയുടെ പ്ലോട്ടല്ല. പക്ഷേ ‘ബാലൻ’ എന്ന പേര് വളരെ അനുയോജ്യവും എളുപ്പത്തിൽ ഓർമിക്കപ്പെടുന്ന ഒരു യൂണിവേഴ്സാലിറ്റി ഉള്ള പേരായി തോന്നി,' ചിദംബരം പറഞ്ഞു.

അതേസമയം ബാലൻ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ജിത്തു മാധവനാണ്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷനാണ്. പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ് , പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

തീപാറുന്ന നോട്ടവുമായി വെട്രിവേൽ കുമാരൻ; 'അനന്തൻ കാട്' സിനിമയിലെ ആര്യയുടെ ക്യാരക്ടർ പോസ്റ്റർ

കൊച്ചിയിൽ പുതിയ കായിക കേന്ദ്രം; റമദ റിസോർട്ടിൽ പാഡൽ, പിക്കിൾബോൾ കോർട്ടുകൾ തുറന്നു

ലോകകപ്പ് പബ്ലിക് വ്യൂവിങ്, അവകാശം നേടി ഈഗിൾസ് എഫ്.സി. കേരള

'I, Nobody ബഞ്ച് ഓഫ് നോബഡീസിന്റെ കഥ, പൃഥ്വിരാജ് തന്നെ ഫസ്റ്റ് ഓപ്ഷൻ': നിസാം ബഷീർ അഭിമുഖം

യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപ സാധ്യകള്‍ ചർച്ച ചെയ്ത് നിക്ഷേപസംഗമം

SCROLL FOR NEXT