'ജയിലർ 2'ലെ രജനികാന്തിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് ആക്ഷൻ ഡയറക്ടർ ചേതൻ ഡിസൂസ. അദ്ദേഹത്തിനൊപ്പമുള്ള വർക്ക് ഒരു മാസ്റ്റർ ക്ലാസ് പോലെയായിരുന്നു. അദ്ദേഹത്തെ പോലെ ഒരു സൂപ്പർതാരം ഒരു സാധാരണക്കാരനെ പോലെ പെരുമാറുന്നത് കാണുമ്പോൾ അത്ഭുതം തോന്നും എന്ന് ചേതൻ ഡിസൂസ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചേതൻ ഡിസൂസ.
'ജയിലർ 2 എന്നെ സംബന്ധിച്ചിടത്തോളം രജനികാന്തിന്റെ ഒരു മാസ്റ്റർ ക്ലാസ്സായിരുന്നു. ഓരോ ദിവസവും അദ്ദേഹം പെർഫോം ചെയ്യുന്നതും മറ്റുള്ളവരോട് പെരുമാറുന്നതുമെല്ലാം ഒരു മാസ്റ്റർ ക്ലാസ് പോലെയായിരുന്നു. ഒരാൾ അത് പങ്കുവയ്ക്കാൻ തയ്യാറാണെങ്കിൽ ആ വ്യക്തിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ നമുക്ക് പഠിക്കാൻ കഴിയും. അദ്ദേഹത്തെ പോലെ ഒരു സൂപ്പർതാരം ഒരു സാധാരണക്കാരനെ പോലെ പെരുമാറുന്നത് കാണുമ്പോൾ അത്ഭുതം തോന്നും,' ചേതൻ ഡിസൂസ പറഞ്ഞു.
അതേസമയം ജയിലർ 2 തിയറ്ററുകളിൽ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ 776 കോടി രൂപയാണ് ഇതുവരെ ജയിലര്‍ 2 നേടിയത് എന്ന് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലറി’ന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ ശിവ രാജ്കുമാറും തിരിച്ചെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും താരനിരയിലുണ്ട്. രചന, സംവിധാനം: നെൽസൺ നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റിംഗ്: ആർ. നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ.