ഒരു Simple പടം ലോഡിങ്; മോഹൻലാൽ - അനൂപ് സത്യൻ ചിത്രം 'L368'ന് തുടക്കമായി

ഒരു Simple പടം ലോഡിങ്; മോഹൻലാൽ - അനൂപ് സത്യൻ ചിത്രം 'L368'ന് തുടക്കമായി
Published on: 

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘L368’ന്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. ചടങ്ങില്‍ മോഹന്‍ലാല്‍, മുകേഷ്, ആന്റണി പെരുമ്പാവൂര്‍, സംഗീത് പ്രതാപ്, ടൊവിനോ തോമസ്, ആന്റണി വര്‍ഗീസ് പെപ്പെ, സത്യന്‍ അന്തിക്കാട് തുടങ്ങിയവർ പങ്കെടുത്തു.

സത്യൻ അന്തിക്കാടിന്റെ ആദ്യ സിനിമയിൽ മുതൽ ഒടുവിൽ അദ്ദേഹം ചെയ്ത സിനിമയിൽ വരെ അഭിനയിക്കാൻ സാധിച്ച വ്യക്തിയാണ് താൻ. ഇപ്പോൾ അദ്ദേഹത്തിന്റെ മകനൊപ്പവും ഒരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞുവെന്ന് മോഹൻലാൽ പറഞ്ഞു.

'സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യത്തെ സിനിമ മുതൽ ഒടുവിൽ ചെയ്തതുവരെയുള്ള ചിത്രത്തിൽ അഭിനയിച്ചയാളാണ് ഞാൻ. അതൊരു വലിയ യാത്രയാണ്. അതിന്റെ തുടർച്ചപോലെ അദ്ദേഹത്തിന്റെ മകന്റെ കൂടെയും സിനിമ ചെയ്യാൻ സാധിക്കുന്നു. അത് വളരെ പ്രതീക്ഷയുള്ള ചിത്രമാണ്. നല്ലൊരു ചിത്രമായി വരാനുള്ള എല്ലാവിധ സാധ്യതകളുമുണ്ട്,' മോഹൻലാലിന്റെ വാക്കുകൾ.

അനൂപ് സത്യൻ തന്നെയാണ് തിരക്കഥയും സംവിധാനവും എഡിറ്റിങ്ങും നിർവഹിക്കുന്നത്. ജേക്സ് ബിജോയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ഭ്രമയുഗം സിനിമയുടെ ഛായാഗ്രാഹനായ ഷെഹ്നാദ് ജലാലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സ്റ്റണ്ട് സിൽവ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. ചിത്രത്തിന്റെ താരനിരയേക്കുറിച്ചും മറ്റ് അണിയറപ്രവർത്തകരേക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.