Film News

ചാർലിയായി മാധവൻ, ടെസയായി ശ്രദ്ധ, കൽപനയുടെ റോളിൽ അഭിരാമിയും; 'മാരാ' ട്രെയ്ലർ

ദുൽഖർ സൽമാൻ നായകനായ 'ചാർലി'യുടെ തമിഴ് റീമേക്ക് ട്രെയിലർ പുറത്തിറങ്ങി. മാധവൻ നായകനാകുന്ന 'മാരാ' എന്ന ചിത്രം കൽക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലിപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ ഫിലിം കൂടിയാണ് 'മാരാ'. ശ്രദ്ധ ശ്രീനാഥും ശിവദയുമാണ് നായികമാർ.

'ചാർലി'യിലെ പാർവതിയുടെ റോളിൽ 'മാരാ'യിൽ ശ്രദ്ധ എത്തും. അപർണ ഗോപിനാഥിന്റെ കഥാപാത്രമാണ് ശിവദയ്ക്ക്. കൽപനയുടെ കഥാപാത്രമായി അഭിരാമി എത്തുന്നു. മാലാ പാർവതിയും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ആവശ്യമായ മാറ്റങ്ങളോടെയാണ് 'ചാർലി' തമിഴിൽ ഒരുക്കുക എന്ന് അണിയറക്കാർ മുമ്പ് വ്യക്തമാക്കിയിരുന്നു. 'ചാർലി'യുടെ മറാഠി റീമേക്കും കഴിഞ്ഞ വർഷം റിലീസ് ചെയ്തിരുന്നു.

സംവിധായകൻ എ എൽ വിജയ് ആയിരുന്നു ചിത്രം മുൻപ് പ്രഖ്യാപിച്ചിരുന്നത്. ആദ്യ പ്രഖ്യാപനത്തിൽ സായി പല്ലവിയെയായിരുന്നു തമിഴ് പതിപ്പിലെ നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് വിജയ് പ്രൊജക്ടിൽ നിന്ന് പിന്മാറുകയും ദിലിപ് കുമാർ ചിത്രം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ഡേറ്റ് പ്രശ്നങ്ങൾ കാരണം സായി പല്ലവിയും ചിത്രത്തിൽ നിന്ന് പിന്മാറി. ജനുവരി എട്ടിന് ആമസോൺ പ്രൈമിൽ ചിത്രം റിലീസിനെത്തും.

chalie tamil remake maara trailer

ഗിബ്ലി സ്റ്റുഡിയോസിന്റെ ലാന്‍ഡ്‌സ്‌കേപ്പായിരുന്നു ബാലന്റെ റഫറൻസ്: ചിദംബരം

റോഷാക്ക് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞു, ഇന്നാണ് എനിക്ക് സംസാരിക്കാൻ ഒരു ഡയലോഗ് എങ്കിലും തന്നത് എന്ന്: സമീർ അബ്ദുൾ

'മഞ്ഞുമ്മൽ' ക്ലൈമാക്സ് ഞാൻ ഏറ്റവും ആസ്വദിച്ച് ഷൂട്ട് ചെയ്ത സീൻ: ചിദംബരം

'റഡാര്‍ മലയാളം'; മലയാളത്തിലെ പുതുതലമുറ സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ സ്‌പോട്ടിഫൈ

ഐ നോബഡി സെക്കന്‍ഡ് ഹാഫിന് 4 വേര്‍ഷനുകള്‍ ഉണ്ടായിരുന്നു: നിസ്സാം ബഷീർ

SCROLL FOR NEXT