Film News

ഫോബ്സ് മാസികയുടെ ലിസ്റ്റിൽ ഇടം നേടിയതും ബിഎംഡബ്ല്യു സ്വന്തമാക്കിയതിന് പിന്നിലും വലിയൊരു കഥയുണ്ട്: ചൈതന്യ പ്രകാശ്

ഫോബ്സ് മാസിക പുറത്തിറക്കിയ ഇന്ത്യയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ പട്ടികയിൽ ഇടം നേടിയത് സ്വപ്ന തുല്യമായിരുന്നു എന്ന് നടിയും സോഷ്യൽ മീഡിയ താരവുമായ ചൈതന്യ പ്രകാശ്. ടിക് ടോക്കിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. എന്നാൽ അത് ബാൻ ആയതിന് ശേഷം ഇൻസ്റ്റ​ഗ്രാമിൽ റീലുകൾ ചെയ്ത് തുടങ്ങിയപ്പോഴാണ് ഇതൊരു പ്രൊഫഷനായി കൊണ്ടുപോകാം എന്ന് തീരുമാനിച്ചതെന്നും ചൈതന്യ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ചൈതന്യ പ്രകാശിന്റെ വാക്കുകൾ

ഫോബ്സ് പുറത്തിറക്കിയ ഇന്ത്യയിൽ നിന്നുള്ള ഇൻഫ്ലുവൻസേഴ്സിന്റെ ലിസ്റ്റിൽ ഞാനും ഉണ്ടായിരുന്നു. അതിലേക്ക് എത്തിപ്പെട്ടത് കഷ്ടതകൾ നിറഞ്ഞ ഒരു യാത്രക്കൊടുവിലായിരുന്നു. എല്ലാത്തിന്റെയും തുടക്കം ടിക് ടോക്കിലൂടെയായിരുന്നു. അന്ന് മ്യൂസിക്കലി ആയിരുന്നു. എല്ലാവരെയും പോലെ, തമാശയ്ക്ക്, ലിപ് സിങ്ക് വീഡിയോസ് ചെയ്ത് തുടങ്ങിയതാണ്. പക്ഷെ, കാലക്രമേണ കുറച്ചുകൂടി സീരിയസായി തുടങ്ങി. പിന്നീട് ടിക് ടോക് ഇന്ത്യയിൽ ബാൻ ആകുന്നു. ആ ഒരു സ്പേസിലേക്ക് ഇൻസ്റ്റ​ഗ്രാം റീൽസ് കയറി വരുന്നു. അതിന് ശേഷമാണ് മോങ്ക് എന്റർടെയിൻമെന്റ്സ് എന്ന ഏജൻസിയിൽ ജോയിൻ ചെയ്യുന്നത്. അപ്പോഴാണ് എനിക്ക് മനസിലായത്, ഇത് വെറുതെ കാണുന്നത് പോലെയല്ല, കുറച്ചുകൂടി വലിയ അവസരങ്ങൾ ഇതിന് പിറകിലുണ്ട് എന്ന്. ഇൻസ്റ്റ​ഗ്രാമിൽ വീഡിയോസ് ചെയ്ത് തുടങ്ങിയത് കൊവിഡ് കാലഘട്ടത്തിലായിരുന്നു. അപ്പോഴാണ് ഇതൊരു കരിയറാക്കാം എന്ന് ചിന്തിക്കുന്നത്.

സോഷ്യൽ മീഡിയയിൽ നിന്നുതന്നെയുള്ള ഒരുപാട് പേർ കാർ എടുക്കുന്നതും അവർ ഇൻസ്റ്റ​ഗ്രാമിലും യൂട്യൂബിലും എല്ലാം പോസ്റ്റ് ചെയ്യുന്നതും എല്ലാം ഞാൻ കാണുമ്പോൾ എനിക്ക് ബിഎംഡബ്ല്യു എക്സ് 1 എടുക്കണം എന്നായിരുന്നു ആ​ഗ്രഹം. ഞാൻ അതിന് വേണ്ടി ജോലിയെടുത്തു, കാത്തിരുന്നു. അന്നത്തെ ദിവസം ഞാൻ ഒരിക്കലും മറക്കില്ല. ഭയങ്കര പ്രൗഡ് മൊമന്റായിരുന്നു അത്. ചൈതന്യ പ്രകാശ് പറയുന്നു.

സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം

സ്നേഹം വിരഹം പ്രതികാരം... 'പാതിരാത്രി'യിൽ കയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

വൃഷഭ അഭിനയ പ്രാധാന്യമുളള സിനിമ, അപ്പോൾ 'God Of Acting' അല്ലാതെ മറ്റേത് ഓപ്‌ഷൻ: സംവിധായകൻ നന്ദകിഷോര്‍ അഭിമുഖം

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

SCROLL FOR NEXT