Film News

പൃഥ്വിരാജും കല്യാണി പ്രിയദർശനും ആന്റണി പെരുമ്പാവൂരും സുപ്രിയ മേനോനും; ബ്രോ ഡാഡിയുടെ പൂജാ വീഡിയോ പങ്കുവെച്ച് മോഹൻലാൽ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ പൂജ ചടങ്ങിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് മോഹൻലാൽ. പൃഥ്വിരാജും കല്യാണി പ്രിയദർശനും ആന്റണി പെരുമ്പാവൂരും സുപ്രിയ മേനോനും ചടങ്ങിലെ ദൃശ്യങ്ങളിൽ ഉണ്ട്. സിനിമയുടെ ചിത്രീകരണം ഹൈദരാബാദിലെ ഐടി പാർക്കിൽ തുടങ്ങിയിട്ടുണ്ട്. ബൈക്കിൽ കല്യാണി പ്രിയദർശനുമൊപ്പമുള്ള ഷൂട്ടിംഗ് ചിത്രം പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ജൂലൈ 20ന് മോഹൻലാൽ സെറ്റിൽ ജോയിൻ ചെയ്യും.

രാവിലെ ഏഴരയ്ക്കാണ് ചിത്രീകരണം ആരംഭിച്ചത്. നിലവിൽ 52 ദിവസത്തെ ചിത്രീകരണമാണ് തെലങ്കാനയിൽ നടക്കുക. കേരളത്തിൽ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ബ്രോ ഡാഡിയുടെ ലൊക്കേഷൻ തെലങ്കാനയിലേക്ക് മാറ്റിയത്. അൻപത് പേരെ വച്ചെങ്കിലും ഇൻഡോർ ഷൂട്ടിന് സർക്കാർ അനുവാദം നൽകാത്ത സാഹചര്യത്തിലാണ് അന്യ സംസ്ഥാനങ്ങളിലേയ്ക്കു പോകേണ്ടി വന്നതെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു.

സിനിമാ പ്രതിസന്ധി രൂക്ഷമായതോട സംസ്ഥാനത്ത് ഷൂട്ടിങ് പുനരാരംഭിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും ഫിലിം ചേംബറും ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താന്‍ ടെലിവിഷൻ സീരിയലുകള്‍ക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായെന്നും സിനിമക്ക് മാത്രം അനുവാദം നല്‍കുന്നില്ലെന്നും ഫെഫ്ക വാർത്താക്കുറുപ്പിൽ വ്യക്തമാക്കി. മലയാള ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ മഹാഭൂരിപക്ഷവും ഇതിനകം ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരാണ്. ഷൂട്ടിഗിനുമുമ്പ് പിസിആര്‍ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയൊബബിള്‍ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി സര്‍ക്കാരിനോട് പലതവണ അഭ്യര്‍ത്ഥിച്ചിരുന്നു. സീരിയല്‍ മേഖലയോടുള്ള അനുകൂല സമീപനം സിനിമാപ്രവർത്തകർക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുള്‍ മനസിലാവുന്നില്ലെന്നും ഫെഫ്ക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.face

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

SCROLL FOR NEXT