ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗുപ്ത (57) അന്തരിച്ചു. വീട്ടിലെ ബാത്റൂമിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ മരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് വെർസോവ പോലീസ് അറിയിച്ചു. ബോളിവുഡില്‍ ശ്രദ്ധേയമായ നിരവധി ക്രൈം ഡ്രാമകളുടേയും ആക്ഷന്‍ ചിത്രങ്ങളുടേയും സംവിധായകനാണ്.
കാന്റെ (2002), മുസാഫിര്‍ (2004), സിന്ദാ (2006) ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ് വാല (2007), ജസ്ബ (2015), കാബില്‍ (2017) തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. 1994-ല്‍ പുറത്തിറങ്ങിയ 'ആതിഷ്: ഫീല്‍ ദി ഫയര്‍' ആണ് ആദ്യ ചിത്രം. തുടര്‍ന്ന് 2002-ല്‍ അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്ത് എന്നിവരുള്‍പ്പെടെയുള്ള താരനിര അണിനിരന്ന 'കാന്റെ' കരിയറിലെ വഴിത്തിരിവായി. ഗാങ്സ്റ്റര്‍-ത്രില്ലര്‍ ശൈലിയിലുള്ള ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ്.
2013-ല്‍ 'ഷൂട്ട്ഔട്ട് അറ്റ് വടാല'യിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ സഞ്ജയ് ഗുപ്ത, പിന്നീട് 2015-ല്‍ ഐശ്വര്യ റായ്‌ക്കൊപ്പം 'ജസ്ബ', 2017-ല്‍ ഹൃതിക് റോഷന്‍ ചിത്രം 'കാബില്‍' എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.