Film News

ഒരു തെക്കന്‍ തല്ല് കേസ്, അമ്മിണിപ്പിള്ളയായി ബിജു മേനോന്‍; പദ്മപ്രിയയും നിമിഷയും റോഷന്‍ മാത്യുവും

ജി.ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കൃതിയുടെ ചലച്ചിത്രരൂപം 'ഒരു തെക്കന്‍ തല്ല് കേസ്' ഫസ്റ്റ് ലുക്ക് പുറത്ത്. ബിജു മേനോനാണ് അമ്മിണിപ്പിള്ളയുടെ റോളില്‍. പരസ്യചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് എന്‍ ആണ് സംവിധാനം. പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ സഹരചയിതാവ് കൂടിയാണ് ശ്രീജിത്ത് എന്‍. ബിജു മേനോനൊപ്പം നിമിഷ സജയന്‍, റോഷന്‍ മാത്യു, പദ്മപ്രിയ എന്നിവരും ചിത്രത്തിലുണ്ട്.

ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സി.വി സാരഥിയുമാണ് നിര്‍മ്മാണം. മധു നീലകണ്ഠനാണ് ക്യാമറ. അന്‍വര്‍ അലി-മനു മഞ്ജിത്-ജസ്റ്റിന്‍ വര്‍ഗീസ് കൂട്ടുകെട്ടാണ് ഗാനങ്ങള്‍.

ജി ആര്‍ ഇന്ദുഗോപന്റെ ഏറെ ചര്‍ച്ചയായ കഥയ്ക്ക് രാജേഷ് പിന്നാടന്‍ തിരക്കഥയും സംഭാഷണവും. അമ്മിണിപ്പിള്ള എന്ന കഥാപാത്രത്തിന്റെ ലുക്കിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്ന് ദ ക്യു അഭിമുഖത്തില്‍ ബിജു മേനോന്‍ പറഞ്ഞിരുന്നു. മലയാളത്തിലെ പുതുനിര സിനിമകളുടെ പരസ്യകലയില്‍ നിര്‍ണായക പങ്കുവഹിച്ച ഓള്‍ഡ്മങ്ക് ഡിസൈന്‍സിന്റെ സഹസ്ഥാപകനാണ് എന്‍.ശ്രീജിത്ത്.

അംബേദ്കര്‍ മുസ്ലീം വിരുദ്ധനാണോ? അംബേദ്കറെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? Dr.T.S.Syam Kumar Interview

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, നിരവധി കലാപരിപാടികൾ

മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

പ്രീതി മുകുന്ദന്റെ കിടിലൻ ഡാൻസും, ഒപ്പം ആ 'പഴയ നിവിനും'; കളറായി 'സർവ്വം മായ'യിലെ ആദ്യഗാനം

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

SCROLL FOR NEXT