Film News

35 വര്‍ഷത്തെ സുധീഷിന്റെ സിനിമ ജീവിതത്തിലെ മികച്ച കഥാപാത്രം: ബിജു മേനോന്‍

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ 'സത്യം മാത്രമേ ബോധിപ്പിക്കു' എന്ന സിനിമയിലെ സുധീഷിന്റെ വില്ലന്‍ കഥാപാത്രത്തെ കുറിച്ച് ബിജു മേനോന്‍. ചിത്രത്തില്‍ ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്ക് മനസ്സില്‍ എടുത്തു വെക്കാന്‍ പാകത്തില്‍ ഒരു കഥാപാത്രത്തെയാണ് സുധീഷ് നല്‍കിയത്. സുധീഷിന്റെ 35 വര്‍ഷത്തെ സിനിമ ജീവിതത്തിലെ മികച്ച കഥാപാത്രമാണിതെന്നും ബിജു മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബിജു മേനോന്റെ വാക്കുകള്‍:

ഒരുപാട് കാലത്തെ ബന്ധമുണ്ട്, ഓര്‍ത്തു പറയാന്‍ പറ്റാത്ത അത്രയും ആഴത്തിലുള്ള ഹൃദയ ബന്ധം, നടന്‍ സുധീഷ് എന്ന സഹോദര തുല്യനായ കലാകാരനെ അഭിനന്ദിക്കുന്നതില്‍ സന്തോഷം., 'സത്യം മാത്രമേ ബോധിപ്പിക്കു' എന്ന സാഗര്‍ ഹരിയുടെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചിത്രത്തില്‍ എന്നെ പോലെ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്ക് മനസ്സില്‍ എടുത്തു വെക്കാന്‍ പാകത്തില്‍ ഒരു കഥാപാത്രത്തെ നല്‍കിയത് ശ്രീ സുധീഷ് ആണ്. കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തില്‍ ഓര്‍ത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലന്‍ വേഷം ധാരാളം.

ഒരു സുഹൃത്തെന്ന നിലയില്‍ ഒരു സഹോദരാണെന്ന നിലയില്‍ ഒരേ മേഖലയില്‍ ജോലി ചെയ്യുന്ന സഹ പ്രവര്‍ത്തകനെന്ന നിലയില്‍ തീര്‍ച്ചയായും ഈ അവസരം അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ഉപയ്യോഗപ്പെടുത്തട്ടെ, ഇനിയും ഇത്തരത്തില്‍ ഒട്ടനവധി കഥാപാത്രങ്ങള്‍ താങ്കളെ തേടിയെത്തുമെന്ന് ഉറപ്പാണ്.. ഉയരങ്ങള്‍ കീഴടക്കട്ടെ.. ആശംസകള്‍, വീണ്ടും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍!

സാഗര്‍ ഹരി സംവിധാനം ചെയ്ത ചിത്രം ജനുവരി 14നാണ് റിലീസ് ചെയ്തത്. ധ്യാന്‍ ആദ്യമായി ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷം അവതരിപ്പിച്ച ചിത്രം കൂടിയാണിത്.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT