ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ചിത്രം ഭീഷ്മർ പ്രേക്ഷകപ്രീതി നേടി മുന്നേറുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ ബുക്ക് മൈ ഷോയിലും ടിക്കറ്റ് ബുക്കിങ്ങിലും ട്രെൻഡിങ്. ആദ്യ ദിനം മിക്ക സെന്ററുകളിലും ചിത്രത്തിന് ഫാസ്റ്റ് ഫില്ലിംഗ് - ഹൗസ് ഫുൾ ഷോകളാണ് ലഭിച്ചത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറുകയാണ് ഭീഷ്മർ. ഇതുവരെ റിലീസായ ഗാനങ്ങളിലൂടെയും ടീസർ, ട്രൈലറിലൂടെയും സോഷ്യൽ മീഡിയയിൽ തരംഗമായ ഭീഷ്മർ ഇപ്പോൾ തിയേറ്ററിലും തരംഗം തീർക്കുകയാണ്. ഡ്രീംബിഗ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഭീഷ്മർ. ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ളയും അമ്മേരയും നായികമാരായ ഈ ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന എട്ടാമത്തെ ചിത്രമാണിത്. കഥ ഒരുക്കിയത് അൻസാജ് ഗോപിയാണ്. ഛായാഗ്രഹണം രതീഷ് റാം നിർവഹിക്കുമ്പോൾ, എഡിറ്റിംഗ് ജോൺകുട്ടിയാണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത് രഞ്ജിൻ രാജ് ആണ്. കൂടാതെ ‘പാൽനിലാ പുഞ്ചിരി’ എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ. എ. ലത്തീഫ് ആണ്.
ചിത്രത്തിന്റെ കലാസംവിധാനം ബോബനും, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണനുമാണ് നിർവഹിച്ചിരിക്കുന്നത്. മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് സലാം അരൂക്കുറ്റിയാണ്. സംഘട്ടന രംഗങ്ങൾ ഫിനിക്സ് പ്രഭുവും മാഫിയ ശശിയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈൻ സച്ചിൻ സുധാകരനും സൗണ്ട് മിക്സിംഗ് വിഷ്ണു സുജാതനും കൈകാര്യം ചെയ്തിരിക്കുന്നു
വിഎഫ്എക്സ് നിതിൻ നെടുവത്തൂർ, കളറിസ്റ്റ് ലിജു പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുഭാഷ് ഇളമ്പൽ, ഡിസൈനർ മാമി ജോ, സ്റ്റിൽസ് അജി മസ്കറ്റ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സജിത്ത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ രാജീവ് പെരുമ്പാവൂർ, പി.ആർ.ഒ പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ
പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഒരൊറ്റ ഷെഡ്യൂളിൽ 42 ദിവസങ്ങൾക്കുള്ളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം കൂടിയാണ് ഭീഷ്മർ .