Film News

ഭീംല നായകില്‍ 'ഡാനിയല്‍ ശേഖര്‍', റാണയുടെ കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ഭീംല നായകിലെ റാണ ദഗുബാട്ടിയുടെ കഥാപാത്രത്തിന്റെ പേര് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മലയാളത്തില്‍ പൃഥ്വിരാജ് ചെയ്ത കോശി കുര്യന്‍ എന്ന കഥാപാത്രമാണ് തെലുങ്കില്‍ റാണ അവതരിപ്പിക്കുന്നത്. ഡാനിയല്‍ ശേഖര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.

കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് സെപ്റ്റംബര്‍ 20ന് പുറത്തുവിടുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പവന്‍ കല്യാണാണ് ഭീംല നായക് എന്ന പേരില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. സാഗര്‍ കെ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നേരത്തെ പുറത്തുവന്ന പവന്‍ കല്യാണിന്റെ ഫസ്റ്റ് ലുക്കും, 'ഭീംല നായകി'നെ പരിചയപ്പെടുത്തി കൊണ്ടുള്ള ടൈറ്റില്‍ ഗാനവും, ലൊക്കേഷന്‍ വീഡിയോയുമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളത്തില്‍ നിന്ന് ഏറെ വ്യത്യസ്തമായായിരിക്കും തെലുങ്കില്‍ ചിത്രമെത്തുക എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ നിത്യ മേനോനാണ് നായിക. ത്രിവിക്രമനാണ് രചന. സിതാര എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നാഗ വംശിയാണ് നിര്‍മ്മാണം. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

SCROLL FOR NEXT