Film News

RE INTRODUCING BHAVANA എന്ന ടാഗ് ഉപയോഗിച്ചതിന് കാരണം എന്ത്?; മറുപടിയുമായി ഭാവന

കരിയറിൽ ഇതുവരെ ചെയ്യാത്ത വിധമുള്ള കഥാപാത്രമാണ് അനോമിയിലേത് എന്ന് നടി ഭാവന. ഏറെ വൈകാരികമായ തലങ്ങളുള്ള കഥാപാത്രമാണിത്. ഇന്നുവരെ താൻ ചെയ്തിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രമായതിനാലാണ് RE INTRODUCING BHAVANA എന്ന ടാഗ് ഉപയോഗിച്ചതെന്ന് ഭാവന പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഭാവന.

'എന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രമാണ് അനോമിയിലെ സാറ ഫിലിപ്പ്. അതിനാലാണ് RE INTRODUCING BHAVANA എന്ന ടാഗ് കൊടുത്തിരിക്കുന്നത്. വളരെ ഇമോഷണലായ ഒരു കഥാപാത്രമാണ് സാറ. സഹോദരനെ ഏറെ സ്നേഹിക്കുന്ന കഥാപാത്രം. ആ സഹോദരന് ഒരു പ്രശ്നം ഉണ്ടാകുമ്പോൾ സാറ എങ്ങനെയാണ് അതിനെ ഡീൽ ചെയ്യുന്നത്, ആ യാത്രയാണ് സിനിമ,' ഭാവന പറഞ്ഞു.

അതേസമയം അനോമി ഈ മാസം ആറിന് റിലീസ് ചെയ്യുകയാണ്. റിയാസ് മാരാത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം, സൗണ്ട് പാർട്ടിക്കിൾസ്' എന്ന അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന ഖ്യാതിയോടെയാണ് റിലീസിന് ഇറങ്ങുന്നത്. ഭാവനയും റഹ്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ക്രൈം ത്രില്ലറിൽ ഷെബിൻ ബെൻസൺ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി.ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നായിക ഭാവനയും നിർമ്മാണ പങ്കാളിയാണ്. ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ: ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഓ അപർണ ഗിരീഷ്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT