Film News

പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയം, മമ്മൂട്ടിയെ പ്രശംസിച്ച് ഭദ്രന്‍

തിയേറ്ററില്‍ റിലീസ് ആയതുമുതല്‍ ചര്‍ച്ചകളില്‍ ഇടം നേടിയ ചിത്രമാണ് ഭീഷ്മപര്‍വ്വം. മമ്മൂട്ടി അമല്‍ നീരദ് കോമ്പിനേഷനില്‍ ഒരുങ്ങിയ ചിത്രം ഒ.ടി.ടി റിലീസിന് ശേഷവും മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറി. ഇപ്പോള്‍ ചിത്രത്തേയും മമ്മൂട്ടിയേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. ഫെയിസ്ബുക്കിലൂടെയാണ് അഭിനന്ദന കുറിപ്പുമായി ഭദ്രന്‍ രംഗത്തെത്തിയത്. പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം എന്നാണ് അദ്ദേഹം മമ്മൂട്ടിയുടെ പ്രകടനത്തേക്കുറിച്ച് പറഞ്ഞത്.

ലോകാരംഭം മുതല്‍ ലോകാവസാനം വരെ ഈ കുടിപ്പക ആവര്‍ത്തിച്ച് കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ ഈ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യ. മൊഴികളിലെ അര്‍ഥം ഗ്രഹിച്ച് ഔട്ട്സ്‌പോക്കണ്‍ ആവാതെ, പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോള്‍ മമ്മൂട്ടിക്ക് തള്ളവിരല്‍ അകത്ത് മടക്കി ഒരു സല്യൂട്ട്. അദ്ദേഹം കുറിച്ചു.

അമല്‍ നീരദും മമ്മൂട്ടിയും ബിഗ് ബിക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു ഭീഷ്മ പര്‍വ്വം. സംവിധായകനും ദേവ്ദത്ത് ഷാജിയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത് സുഷിന്‍ ശ്യാമാണ്. ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയെക്കൂടാതെ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, നദിയാമൊയ്ദു, ഷൈന്‍ ടോം ചാക്കോ, സുദേവ് നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT