Film News

വിരമിച്ചാല്‍ തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതാണ് നല്ലത്, ഡേവിഡ് വാര്‍ണറിനോട് നെറ്റ്ഫ്‌ലിക്‌സ്

ക്രിക്കറ്റിന് പുറമേ ടിക്‌ടോക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഇന്ത്യക്കാര്‍ക്ക് വളരെ പരിചിതമാണ് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറെ. ലോക്ഡൗണ്‍ സമയത്തെല്ലാം ഡേവിഡ് വാര്‍ണറും കുടുംബവും ചെയ്ത ടിക് ടോക് റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തമിഴ് തെലുങ്ക് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഗാനങ്ങളായിരുന്നു വാര്‍ണറുടെ പ്രധാനപ്പെട്ട വീഡിയോകളിലെ ഹൈലൈറ്റ്. ഇപ്പോഴിതാ വാര്‍ണറുടെ വിരമിക്കല്‍ ചര്‍ച്ചകളില്‍ രസകരമായൊരു കമന്റ് നടത്തിയിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്.

ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെങ്കില്‍ തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതാവും ഉചിതമെന്നാണ് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ ഒഫീഷ്യല്‍ ട്വീറ്റ് ചെയ്തത്. വാര്‍ണറുടെ ഇന്ത്യന്‍ സിനിമകളോടുള്ള പ്രത്യേക സ്‌നേഹം മുന്‍നിര്‍ത്തിയാണ് നെറ്റ്ഫ്‌ലിക്സ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തത്.

ഫോക്‌സ് സ്‌പോര്‍ട്‌സുമായുള്ള പാര്‍ട്ണഷിപ്പില്‍ കമന്ററി ആരംഭിക്കുന്നുവെന്ന അറിയിച്ച വാര്‍ണര്‍ അടുത്ത 12 മാസം താന്‍ പാര്‍ട്ട് ടൈം കമന്ററി നടത്തും, അതിന് ശേഷം വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കും എന്നായിരുന്നു വാര്‍ണര്‍ കഴിഞ്ഞ ദിവസം ഫോക്‌സ് സ്‌പോര്‍ട്‌സിനോട് പറഞ്ഞത്. ഇത് പലരും ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ രസകരമായ കമന്റ് നടത്തിയത്. ഇതിന് പുറകെ വാര്‍ണറുടെ തെലുങ്ക് കഥാപാത്രങ്ങളെക്കുറിച്ചുള്ള ട്രോളുകളും പ്രതികരണങ്ങളും ട്വിറ്ററില്‍ നിറയുകയാണ്. നെറ്റ്ഫ്‌ലിക്‌സിന്റെ കമന്റിന് കുറച്ച് ചിരിക്കുന്ന സ്‌മൈലികളായിരുന്നു വാര്‍ണറുടെ മറുപടി.

വാര്‍ണറിന്റെ ഇന്ത്യന്‍ സിനിമകളോടുള്ള ഇഷ്ട്ടം മുന്‍പ് പലതവണ പ്രകടിക്കപ്പെട്ടതാണ്. പുഷ്പ എന്ന ചെയ്തത്രത്തിലെ ഗാന രംഗങ്ങള്‍ അനുകരിച്ചുള്ള റീലുകളും മറ്റും മുന്‍പും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അല്ലു അര്‍ജുന്റെ ഗെറ്റപ്പ് അനുകരിക്കുന്ന റീല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. മുന്‍പ് താന്‍ മഹേഷ് ബാബുവിന്റെ കടുത്ത ആരാധകനാണെന്നും വാര്‍ണര്‍ പ്രതികരിച്ചിരുന്നു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT