Film News

ഗീരീഷ് എ.ഡിയുടെ നിവിൻ സോൺ തൂക്ക്; മികച്ച പ്രതികരണവുമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’

ഓണം റിലീസില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയും മമിത ബൈജുവുമാണ് ചിത്രത്തില്‍ നായിക നായകന്മാരായി എത്തുന്നത്. ഗിരീഷ് എഡിയാണ് ചിത്രത്തിന്റെ സംവിധായകന്‍. തിയേറ്ററിൽ എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഈ ഓണം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തൂക്കിയെന്നാണ് പ്രേക്ഷക പ്രതികരണം.

ആദ്യ പ്രതികരണം പോസിറ്റീവ് ആയതിന് പിന്നാലെ സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങിലും വമ്പൻ കുതിപ്പാണ്. ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയര്‍ന്ന ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകന്‍. 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍', 'സൂപ്പര്‍ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുകയുണ്ടായത്.

ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പര്‍ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുള്ളത്.

ഒരു താറാവ് കറിയിൽ നിന്ന് പിറന്ന സിനിമ; 'എ ഡക്ക് ടെയിൽ' IFFK വേദിയിലേക്ക്: സംവിധായകൻ അരുൺ വർഗീസ് അഭിമുഖം

സംഗീതത്തിന് ഭാഷയുടെ അതിർവരമ്പുകളില്ല: സിദ് ശ്രീറാം

എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ഒന്നാം സ്ഥാനം നേടി ബുർജീൽ ഹോസ്പിറ്റൽ; പുരസ്കാരം ഏറ്റുവാങ്ങി ഡോ. ഷംഷീർ വയലിൽ

പ്രേക്ഷകരെ ഭ്രമിപ്പിച്ച് 90-ൽ നിന്നും 145 തിയറ്ററുകളിലേക്ക്; 'ഭൗമ' രണ്ടാം വാരത്തിലേക്ക്

ക്യാമ്പസ് സൗഹൃദവും പ്രണയവും ആഘോഷമാക്കി 'മെറി ബോയ്സ്'; ട്രെയിലർ പുറത്തിറങ്ങി

SCROLL FOR NEXT