Film News

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

കല്യാണരാമൻ എന്ന ചിത്രത്തിലെ 'കഥയിലെ രാജകുമാരിയും' എന്ന ഗാനത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് സംഗീത സംവിധായകൻ ബേണി. ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമയിലാണ് ഉപയോഗിക്കാൻ ഇരുന്നതെന്നും, എന്നാൽ ആ ചിത്രത്തിലെ സന്ദർഭത്തിന് അനുയോജ്യമല്ലാത്തതുകൊണ്ടാണ് പിന്നീട് ഒഴിവാക്കേണ്ടി വന്നതെന്നും ബേണി പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബേണി.

'ചന്ദ്രലേഖ സിനിമയിലെ താമരപ്പൂവിൽ വാഴും എന്ന ഗാനത്തിന് പകരം ഞാൻ ആദ്യം കൊടുത്തത് കഥയിലെ രാജകുമാരിയും എന്ന പാട്ടായിരുന്നു. ഈ പാട്ട് കേട്ടപ്പോൾ പ്രിയദർശൻ പറഞ്ഞു നല്ല പാട്ടാണ്, പക്ഷേ ഈ സിനിമയിലെ സന്ദർഭത്തിന് അനുയോജ്യമല്ല. നമുക്കിത് മറ്റൊരു സിനിമയിൽ ഉപയോഗിക്കാം. ആ പാട്ടിന്റെ താളം ചന്ദ്രലേഖയിലെ ആ രംഗത്തിന് ചേരുന്നതായിരുന്നില്ല. അങ്ങനെയാണ് ആ ഗാനം പിന്നെ കല്യാണരാമനിൽ ഉപയോഗിച്ചത്,' ബേണി പറഞ്ഞു.

2002 ലായിരുന്നു കല്യാണരാമൻ റിലീസ് ചെയ്യുന്നത്. ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത ചിത്രം വലിയ വിജയം നേടിയിരുന്നു. പിന്നീട് ഈ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി. ദിലീപ്, നവ്യ നായർ, കുഞ്ചാക്കോ ബോബൻ, ഇന്നസെന്റ്, സലിം കുമാർ, ലാൽ, ലാലു അലക്സ് തുടങ്ങിയൊരു വൻ താരനിരയും സിനിമയുടെ ഭാഗമായിരുന്നു.

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

കൊട്ടാരം വീട്ടിലെ അപ്പൂട്ടന്റെ തമിഴ് റീമേക്കിൽ ഓരോ ഷോട്ടും കഴിയുമ്പോഴും ജയറാമിനെ പോലെ ആയില്ലല്ലോ എന്നായിരുന്നു എന്റെ ചിന്ത: സത്യരാജ്

SCROLL FOR NEXT