Film News

സീസൺ റീമേക്ക് ചെയ്യാൻ ശ്രമിച്ചിരുന്നതായി ജോൺ എബ്രഹാം പറഞ്ഞിട്ടുണ്ട്: ബിജോയ് നമ്പ്യാർ

പത്മരാജൻ-മോഹൻലാൽ ടീമിന്റെ സീസൺ എന്ന ചിത്രം റീമേക്ക് ചെയ്യുന്നതിന് ബോളിവുഡ് താരം ജോൺ എബ്രഹാം ശ്രമിച്ചിരുന്നു എന്ന് സംവിധായകൻ ബിജോയ് നമ്പ്യാർ. മലയാളത്തിലെ ഒരു സംവിധായകനൊപ്പമാണ് ജോൺ ഈ ചിത്രം റീമേക്ക് ചെയ്യാൻ ഒരുങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബിജോയ് നമ്പ്യാർ.

ബിജോയ് നമ്പ്യാരുടെ വാക്കുകൾ:

പത്മരാജൻ സാറിന്റെ സിനിമകൾ റീമേക്ക് ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. അതെ ആഗ്രഹമുള്ള എത്രയോ ഫിലിം മേക്കേഴ്‌സ് ഉണ്ടെന്ന് അറിയാമോ. അദ്ദേഹത്തിന്റെ സിനിമകളുടെ റൈറ്റ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്ന ബോംബെയിലെ രണ്ട്, മൂന്ന് സംവിധായകരെ എനിക്ക് അറിയാം. ജോൺ എബ്രഹാം ഒരിക്കൽ പറഞ്ഞിട്ടുണ്ട് അദ്ദേഹം ഒരു മലയാളം സംവിധായകനൊപ്പം സീസൺ റീമേക്ക് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അമൽ നീരദ് ആണെന്ന് തോന്നുന്നു... ഓർമ്മയില്ല. ആരോ ഒരു സംവിധായകനൊപ്പം സീസൺ റീമേക്കിന് ശ്രമിച്ചിരുന്നു.

സീസൺ എനിക്ക് ഏറെ ഇഷ്ടമുള്ള സിനിമയാണ്. ആ കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ അതൊരു കൂൾ ഫിലിമാണ്. അതുപോലെ അപരൻ, തൂവാനത്തുമ്പികൾ, ഇന്നലെ, ഈ സിനിമകളെല്ലാം എനിക്ക് ഏറെ ഇഷ്ടമാണ്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT