Film News

പുഴുവിന് ശേഷം ഹര്‍ഷദ്, നായകനായി ബേസില്‍ ; 'കഠിന കഠോരമീ അണ്ഡകടാഹം' തുടങ്ങി

പാല്‍തു ജാന്‍വറിന് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന 'കഠിന കഠോരമീ അണ്ഡകടാഹ'ത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഉണ്ട, പുഴു എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഹര്‍ഷദ് തിരക്കഥയൊരുക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് നവാഗതനായ മുഹസിനാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ ബേസില്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

കോഴിക്കോട് പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ഇന്ദ്രന്‍സ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിര്‍മ്മല്‍ പാലാഴി, സ്വാതി ദാസ് പ്രഭു, അശ്വിന്‍, പാര്‍വതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി എന്നിവരോടൊപ്പം മുതുമുഖങ്ങളും അണിനിരക്കുന്നു.

ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓ്ണ്‍ കര്‍മ്മവും കോഴിക്കോട് നടന്നു.

നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാമാണ് സിനിമ നിര്‍മ്മിക്കുന്നത്. മുഹ്സിന്‍ പരാരി, ഷറഫു എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന വരികള്‍ക്ക് സംഗീതം നല്‍കുന്നത് ഗോവിന്ദ് വസന്തയാണ്. എസ്. മുണ്ടോള്‍ ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സോബിന്‍ സോമന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന സിനിമയുടെ കലാ സംവിധാനം പ്രദീപ്. എം.വി.

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT