Sys7
Film News

ആക്ഷന്‍ പറഞ്ഞും സ്ക്രീനിലെത്തിയും മോഹന്‍ലാല്‍; ബറോസ് പ്രൊമോ ടീസര്‍ പുറത്ത്

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്‍റെ പ്രൊമോ ടീസര്‍ പുറത്ത്. മോഹന്‍ലാല്‍ തന്നെയാണ് ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. മോഹന്‍ലാലിനെക്കൂടാതെ സന്തോഷ് ശിവന്‍, ആന്‍റണി പെരുമ്പാവൂര്‍ തുടങ്ങി അണിയറക്ക് പിറകില്‍ അണിനിക്കുന്നവരും ടീസറിലെത്തുന്നു.

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയംമുതലേ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് ബറോസ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് ഈ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. കേരളത്തിലും ഗോവയിലുമായി പല ദിവസങ്ങളില്‍ ചിത്രീകരണം നടത്തിയിരുന്നെങ്കിലും ഷൂട്ട് ചെയ്‍തത് മുഴുവന്‍ ഉപേക്ഷിക്കേണ്ടിവന്നുവെന്ന് ദി ക്യു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിദേശ താരങ്ങളുടെ കാസ്റ്റിങ്ങില്‍ വ്യത്യാസമുണ്ടാവുമോ എന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

യുഎഇ ദേശീയ ദിനം: രക്തദാനക്യാംപ് നടത്തി ബിഡികെ യുഎഇ

‘ഷൂട്ടിങിന് വിളിച്ച് ഇവന്മാര് സമയം തീർത്താൽ വിടത്തുമില്ല’; ഫുൾ ഫൺ വൈബിൽ നിവിൻ, 'സർവ്വം മായ' മേക്കിങ് വീഡിയോ

SCROLL FOR NEXT