Film News

കിഷ്കിന്ധാ കാണ്ഡം ഷൂട്ട് തുടങ്ങും മുന്നേ പ്ലാൻ ചെയ്ത സിനിമയാണ് എക്കോ: ബാഹുൽ രമേശ്

കിഷ്കിന്ധാ കാണ്ഡം എന്ന സിനിമയുടെ സംവിധായകൻ ദിൻജിത്ത് അയ്യത്താനും തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ ബാഹുൽ രമേശും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'എക്കോ'. നവംബർ 21 ന് തിയറ്ററുകളിലെത്തുന്ന സിനിമയുടെ തിരക്കഥയുടെ വർക്കുകൾ കിഷ്കിന്ധാ കാണ്ഡത്തിന്റെ ചിത്രീകരണത്തിന് മുൻപ് തന്നെ ആരംഭിച്ചിരുന്നു എന്ന് പറയുകയാണ് ബാഹുൽ ഇപ്പോൾ. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എക്കോയുടെ കഥ എഴുതിയത് 2021ലാണ്. കിഷ്‌കിന്ധാ കാണ്ഡം ഷൂട്ട് ചെയ്യുന്നതിന് മുമ്പേ ഞങ്ങള്‍ എക്കോ പ്ലാന്‍ ചെയ്തിരുന്നു. കിഷ്‌കിന്ധാ എഴുതി കഴിഞ്ഞപ്പോള്‍ പതിയെ ആ പ്രൊജക്ട് ഓണായി. പക്ഷേ ഡേറ്റ് എങ്ങനെയാണെന്നതില്‍ ക്ലാരിറ്റി ആയിട്ടില്ലായിരുന്നു. എന്ന് തുടങ്ങുമെന്ന് അറിയാത്തതിനാല്‍ എനിക്ക് മറ്റ് ക്യാമറ ജോലിക്കൊന്നും പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ആ സമയത്താണ് എക്കോയുടെ എഴുത്ത് നടത്തുന്നത്,' ബാഹുൽ രമേശ് പറഞ്ഞു.

'അനിമൽ ട്രൈലോജി'യിലെ അവസാന അധ്യായമാണ് 'എക്കോ'. സന്ദീപ് പ്രദീപൻ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനീത്, അശോകൻ, നരേൻ, ബിനു പപ്പു, ബിയാന മോമിൻ, സിം സി ഫീ, എൻ ജി ഹങ് ഷെൻ, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കിഷ്കിന്ധ കാണ്ഡത്തിന്‍റെ എഡിറ്റർ സൂരജ് ഇഎസും സംഗീതസംവിധായകൻ മുജീബ് മജീദും എക്കോയുടെ ഭാഗമായുണ്ട്.

കലാസംവിധായകൻ- സജീഷ് താമരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സുധാകരൻ, പ്രോജക്ട് ഡിസൈനർ- സന്ദീപ് ശശിധരൻ, ഡിഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്- ശ്രീക് വാരിയർ, ടീസർ കട്ട്- മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സാഗർ, വിഎഫ്എക്സ്- ഐവിഎഫ്എക്സ്, സ്റ്റിൽസ്- റിൻസൺ എം ബി, മാർക്കറ്റിംഗ് & ഡിസൈനുകൾ- യെല്ലോ ടൂത്ത്സ്, സബ്ടൈറ്റിലുകൾ- വിവേക് രഞ്ജിത് (ബ്രേക്ക് ബോർഡേഴ്സ്), പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, എ എസ് ദിനേശ്.

ബിഹാറില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലേക്ക്; കാലിടറി ആര്‍ജെഡിയും മഹാസഖ്യവും, രണ്ടക്കം തികക്കാനാകാതെ കോണ്‍ഗ്രസ്

തെളിവില്ലെന്ന് പൊലീസ്; അതിജീവിതക്കെതിരെ ക്രൈംബ്രാഞ്ച്; ഒടുവില്‍ പാലത്തായി കേസില്‍ ബിജെപി നേതാവായ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി

'ഇനിയെങ്കിലും പറ എന്റെ ബന്ധുവാണോ കൊടുമൺ പോറ്റി’ എന്ന് രാഹുലിനോട് ചോദിച്ചു: ജിബിൻ ഗോപിനാഥ്

'ചെറുത്, എന്നാൽ വലിയ സ്വാഗുള്ള റോളാണത്'; ടിക്കി ടാക്ക'യിലെ കഥാപാത്രത്തെക്കുറിച്ച് അതുല്യ ചന്ദ്ര

13 കാരി ഫാത്തിമ അബ്ദുള്‍ അസീസിന്‍റെ റെവൊലൂഷന്‍,ദ ലൈറ്റ് ഓഫ് നുറോവിയ പ്രകാശിതമായി

SCROLL FOR NEXT