Film News

‘15 ലക്ഷം പ്രതിഫലം ചോദിച്ചതിനാൽ നിർമ്മാതാവാണ് ഹരീഷിനെ എആർഎം സിനിമയിൽ നിന്ന് മാറ്റിയത്’; ബാദുഷ

നടൻ ഹരീഷ് കണാരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നിർമ്മാതാവ് ബാദുഷ. എആർഎം എന്ന സിനിമയിൽ നിന്ന് നടനെ പുറത്താക്കിയത് താനല്ലെന്ന് ബാദുഷ വ്യക്തമാക്കി. ഹരീഷിനെ 50 ദിവസത്തേക്ക് എആർഎം സിനിമയിൽ നിശ്ചയിച്ചിരുന്നു. സിനിമയ്ക്കായി അഞ്ച് ലക്ഷം രൂപ മാത്രമേ പ്രതിഫലം നൽകാൻ സാധിക്കുകയുള്ളുവെന്ന് പറഞ്ഞപ്പോൾ, ഹരീഷ് 15 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് സിനിമയുടെ നിർമ്മാതാവാണ് ഹരീഷിനെ മാറ്റിയതെന്ന് ബാദുഷ പറഞ്ഞു.

ഹരീഷിനായി അഞ്ച് വർഷം 72 സിനിമകൾക്ക് ഡേറ്റ് മാനേജ് ചെയ്ത വ്യക്തിയാണ് താനെന്നും, എന്നാൽ അതിന് പ്രതിഫലമായി ഒന്നും നൽകാൻ ഹരീഷ് മനസുകാണിച്ചില്ലെന്നും ബാദുഷ ആരോപിച്ചു. ആവശ്യസമയത്ത് പണം ചോദിച്ചപ്പോൾ 10 ലക്ഷം രൂപ നൽകി. പിന്നീട് നാല് ലക്ഷം രൂപയും നൽകി. ആ നാല് ലക്ഷം രൂപ ഉടൻ തന്നെ തിരികെ നൽകി. പിന്നീട് മൂന്ന് ലക്ഷം രൂപയും തിരികെ നൽകി. സാമ്പത്തിക പ്രയാസം അറിയിച്ചതായും, പ്രതിസന്ധി മാറുമ്പോൾ നൽകാമെന്ന് പറഞ്ഞിരുന്നുവെന്നും ബാദുഷ വ്യക്തമാക്കി.

ഹരീഷിന്റെ ആരോപണങ്ങൾ മൂലം താനും കുടുംബവും കടുത്ത മാനഹാനിയും സൈബർ ആക്രമണവും നേരിട്ടുവെന്ന് ബാദുഷ പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നാലെ ഹരീഷിനെ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുക്കാൻ തയ്യാറായില്ലെന്നും വ്യക്തമാക്കി. ഹരീഷിന് സിനിമകൾ ലഭിക്കാത്തത് മോശം സ്വഭാവം കൊണ്ടാണെന്നും, സെറ്റിൽ നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ബാദുഷ ആരോപിച്ചു. നേരിട്ട അപമാനത്തിന് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

'സത്യത്തിൽ ഞാൻ അല്ല ഇവരാണ് ചത്താ പച്ചയുടെ എനർജി'; മമ്മൂട്ടി ക്യു സ്റ്റുഡിയോ ‘The M Factor’ ഇവന്റിൽ

‘ദക്ഷിണയാനം’ സംഗീത സായാഹ്‌നം ഇന്ന്

ദുബായിലെ 'കുന്നംകുളം പെരുന്നാള്‍' ആസിഫലി ഉദ്ഘാടനം ചെയ്യും

ജോജുവും ലിജോമോളും പ്രധാന വേഷങ്ങളിലെത്തുന്ന 'അജ:സുന്ദരി'; നിർമ്മാണം, ഛായാഗ്രഹണം ആഷിഖ് അബു

'ലെഗസി തിരുത്തിക്കുറിക്കും ഞാൻ...'; ജയറാം- കാളിദാസ് ചിത്രം 'ആശകൾ ആയിര'ത്തിലെ ആദ്യഗാനം

SCROLL FOR NEXT