

ജോജു ജോർജ്, ലിജോമോൾ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം അജ:സുന്ദരിയുടെ പോസ്റ്റർ പുറത്ത്. മനു ആന്റണിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ എഡിറ്റിങ്ങും നിർവഹിക്കുന്നത് സംവിധായകൻ തന്നെ. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബുവാണ് സിനിമ നിർമ്മിക്കുന്നത്.
ആഷിഖ് അബു തന്നെയാണ് സിനിമയുടെ ഛായാഗ്രഹണവും നിർവഹിക്കുന്നത്. കോ പ്രൊഡ്യൂസർ : ജെയ്സൺ ഫ്രാൻസിസ്, രചന : മനു ആന്റണി, ഗീതാർത്ഥ എ.ആർ, പ്രൊഡക്ഷൻ ഡിസൈനർ : അജയൻ ചാലിശ്ശേരി, ആർട്ട് ഡയറക്ഷൻ : മിഥുൻ ചാലിശ്ശേരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ആബിദ് അബു, മദൻ എവികെ, സംഗീതം: ഡ്രംയുഗ, സൗണ്ട് ഡിസൈൻ: നിക്‌സൺ ജോർജ്, സൗണ്ട് മിക്സിങ്: ഡാൻ ജോസ്, അഡീഷണൽ സ്ക്രീൻപ്ലേ: സനേത് രാധാകൃഷ്ണൻ, കോസ്റ്റ്യൂംസ്: മഷർ ഹംസ, മേക്കപ്പ്: റോണക്സ്, ആക്ഷൻ കൊറിയോഗ്രാഫി: റോബിൻ, വിഷ്വൽ എഫക്ട്സ്: ലിറ്റിൽ ഹിപ്പോ തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.