

ദക്ഷിണാമൂർത്തി ഈണം നൽകിയ പാട്ടുകളുമായി ‘ദക്ഷിണയാനം’ എന്ന പേരിൽ 25ന് സംഗീത സായാഹ്നം നടത്തും. ജുമൈറ എമിറേറ്റ്സ് തിയറ്ററിൽ വൈകിട്ട് 4 മുതൽ പരിപാടി ആരംഭിക്കും. ദക്ഷിണാമൂർത്തിയുടെ ബന്ധുക്കളായ മഹേഷ് കൃഷ്ണനും പുഷ്പ മഹേഷും ചേർന്നാണ് ദക്ഷിണയാനം യാഥാർഥ്യമാക്കുന്നത്. ദക്ഷിണാമൂർത്തിയുടെ കർണാടിക് കീർത്തനങ്ങൾ, സിനിമാ ഗാനങ്ങൾ, വിവിധ ഗാനങ്ങൾ ചേർത്തൊരുക്കുന്ന ഗാനമാല എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. കീർത്തനങ്ങൾ ഗോമതിശ്രീ, മിഥുൻ ജയരാജ്, മഹാദേവൻ എന്നിവരും സിനിമാ ഗാനങ്ങൾ സുധീപ് കുമാർ, ദേവാനന്ദ്, ചിത്ര അരുൺ എന്നിവരും അവതരിപ്പിക്കും. യുഎഇയിലെ ഗായകരെ അണിനിരത്തുന്ന മെഗാ ഗായക സംഘമാണ് ഗാനമാല അവതരിപ്പിക്കുന്നത്. 25 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്.