Film News

'ആകാശം ഇടിഞ്ഞ് വീണാലും നിലപാടുകളില്‍ ഉറച്ച് നില്‍ക്കും'; പണം തട്ടിയെന്ന ആരോപണത്തിനെതിരെ ബാബുരാജ്

കൂദാശ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തനിക്കും ഭാര്യ വാണിവിശ്വനാഥിനും എതിരെ വന്ന വഞ്ചനകുറ്റത്തില്‍ പ്രതികരണവുമായി നടന്‍ ബാബുരാജ്. നിലവില്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം കള്ളക്കേസാണെന്നും കൂദാശ എന്ന ചിത്രത്തെ കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ വ്യക്തമാകുമെന്നും ബാബുരാജ് ഫേസ്ബുക്കില്‍ കുറിച്ചു. കേസിനെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും ബാബുരാജ് പറയുന്നു.

ചിത്രത്തിന്റെ നിര്‍മ്മാണം ലാഭകരമായിരുന്നു എന്ന് വിശ്വസിച്ച് വാങ്ങിയ 3 കോടിയില്‍ അധികം രൂപ തിരിച്ച് നല്‍കിയില്ലെന്നാണ് ഇരുവര്‍ക്കും എതിരെയുള്ള പരാതി. പരാതിയിന്‍മേല്‍ ഒറ്റപ്പാലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. തൃശൂര്‍ തിരുവില്വാമല കാട്ടുകുളം സ്വദേശി റിയാസാണ് പരാതിക്കാരന്‍. നിര്‍മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റുകയും പിന്നീട് ലാഭമോ മുതല്‍ മുടക്കുമുതലോ നല്‍കിയില്ല എന്നുമാണ് പരാതി.

ബാബുരാജിന്റെ കുറിപ്പ്

ഡിനു തോമസ് സംവിധാനം ചെയ്തു റിയാസ്, ഒമര്‍ എന്നിവര്‍ നിര്‍മാതാക്കളായ ഛങഞOMR productions 2017 ഇല്‍ പുറത്തിറക്കിയ 'കൂദാശ' സിനിമ മൂന്നാര്‍ വച്ചാണ് ഷൂട്ടിംഗ് നടന്നത് , താമസം ഭക്ഷണം എല്ലാം എന്റെ റിസോര്‍ട്ടില്‍ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചെലവിലേക്കായി നിര്‍മാതാക്കള്‍ പണം അയച്ചത് റിസോര്‍ട്ടിന്റെ അക്കൗണ്ട് വഴി ആണ് ഏകദേശം 80 ലക്ഷത്തില്‍ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ് ചെലവിലേക്കായി അയച്ചത്. സിനിമ പരാജയം ആയിരുന്നു, ഞാന്‍ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല താമസം ഭക്ഷണം ചെലവുകള്‍ ഒന്നും തന്നില്ല എല്ലാം റിലീസ് ശേഷം എന്നായിരുന്നു പറഞ്ഞത്. നിര്‍മാതാക്കള്‍ക്കു അവരുടെ നാട്ടില്‍ ഏതോ പൊലീസ് കേസുള്ളതിനാല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോള്‍ VBcreations എന്ന എന്റെ നിര്‍മാണ കമ്പനി ഫ്‌ലക്‌സ് ബോര്‍ഡ് വക്കാന്‍ 18 ലക്ഷത്തോളം ഞാന്‍ ചെലവാക്കുകയും ചെയ്തു.

സാറ്റലൈറ്റ് അവകാശം വിറ്റുതരണം എന്ന നിര്‍മാതാക്കളുടെ ആവശ്യപ്രകാരം ഞാന്‍ കുറെ പരിശ്രമിച്ചു എന്നാല്‍ അത് നടന്നില്ല, പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോള്‍ ഞാന്‍ ആലുവ sp ഓഫീസില്‍ പരാതി നല്‍കി, എല്ലാ രേഖകളും കൊടുത്തു നിര്‍മാതാക്കള്‍ പലവട്ടം വിളിച്ചിട്ടും പൊലീസ് സ്റ്റേഷനില്‍ വന്നില്ല. സത്യം ഇതായിരിക്കെ അവര്‍ മറ്റു ചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോള്‍ പരാതിയുമായി വന്നിരിക്കുകയാണ് . കൂദാശ ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ അതിന്റെ ഡീറ്റെയില്‍സ് കിട്ടുമെന്നിരിക്കെ ഇപ്പോള്‍ ഇവര്‍ കൊടുത്തിരിക്കുന്നത് കള്ള കേസ് ആണ് അതിനു എതിരെ ഞാന്‍ കോടതിയെ സമീപിക്കും. 2017 കാലത്തെ ഇതുപോലുള്ള കേസുകള്‍ കുത്തിപ്പൊക്കി എന്നെ അപമാനിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ എനിക്ക് അറിയാം... ഒരു കാര്യം ഞാന്‍ പറയാം ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ 'നിലപാടുകളില്‍ 'ഞാന്‍ ഉറച്ചു നില്‍ക്കും.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT