Film News

'ക്രിസ്റ്റഫര്‍' അടുത്ത മാസം; മമ്മൂട്ടി ചിത്രം ഫെബ്രുവരി മധ്യത്തോടെ തിയേറ്ററിലെത്തുമെന്ന് ബി ഉണ്ണികൃഷ്ണന്‍

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമായി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ 2023 ഫെബ്രുവരി മധ്യത്തോടെ റിലീസ് ചെയ്യും. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനാണ് ഇക്കാര്യം ദ ക്യുവിനോട് പറഞ്ഞത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണന്‍-ഉദയ കൃഷ്ണ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.

'ക്രിസ്റ്റഫര്‍, ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ഡിപിസിഎഡബ്ല്യു തലവന്‍ ക്രിസ്റ്റഫര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ക്രിസ്റ്റഫര്‍ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

തമിഴ് നടന്‍ വിനയ് റായ് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീതാറാം ത്രിമൂര്‍ത്തി എന്ന വില്ലനായാണ് വിനയ് റായ് ചിത്രത്തിലെത്തുന്നത്. വിനയ് റായുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍.

'ജോര്‍ജ് കൊട്ടരക്കാന്‍' എന്ന പോലീസുകാരനായി ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലെ സുപ്രധാനമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. ഐശ്വര്യ ലക്ഷ്മി, അമല പോള്‍, സ്‌നേഹ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ക്രിസ്റ്റഫറിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഓപ്പറേഷന്‍ ജാവയിലൂടെ ശ്രദ്ധേയനായ ഫൈസ് സിദ്ദിഖും, എഡിറ്റിംഗ് നിര്‍വഹിക്കുന്നത് മനോജുമാണ്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിക്കുന്നത് ഷാജി നടുവിലും, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മയുമാണ്.

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT