ആസാദിയിലെ ശ്രീനാഥ് ഭാസിയുടെ പ്രകടനത്തെ പ്രശംസിച്ച് തമിഴ് സിനിമാ പ്രേക്ഷകർ. കേരളത്തിനൊപ്പം തമിഴ്നാട്ടിലും ഡബ്ബ് ചെയ്ത് പ്രദർശനത്തിനെത്തിയ ചിത്രം പ്രേക്ഷകരുടെയും സിനിമാ പ്രവർത്തകരുടെയും നിരൂപകരുടെയും നല്ല വാക്കുകൾ സ്വന്തമാക്കുകയാണ്. മഞ്ഞുമ്മല് ബോയ്സിലെ സുഭാഷ് എന്ന കഥാപാത്രത്തോട് ചേർത്തുവച്ചാണ് ഭാസിയെ പ്രേക്ഷകർ പരാമർശിക്കുന്നത്. തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങിയ പഴയ നട9 രഘുവരനോട് താരതമ്യപ്പെടുത്തുകയാണ് ഭാസിയെ. സ്വാഗ് പുൾ ഓഫ് ചെയ്യാൻ വലിയ ശരീരവും മസിലും വേണ്ടെന്ന് തെളിയിച്ച അതുല്യ നടൻ രഘുവരനെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച തമിഴ് പ്രേക്ഷകർ അതേ സ്റ്റൈൽ അനായാസം പരീക്ഷിക്കാൻ കഴിയുന്ന ഭാസിയേയും സ്വീകരിക്കുമെന്നാണ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്തിരിക്കുന്നത്. നസ്ലൻ നായകനായ ആലപ്പുഴ ജിംഖാനക്ക് ശേഷം സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ചിത്രവുമാണ് ആസാദി.
"മഞ്ഞുമ്മല് ബോയ്സിലെ സുഭാഷ് വേറ ലെവലാ തിരുമ്പി വന്താച്ച്..." എന്ന് കുറിക്കുന്നവരും ഏറെ. സാധാരണക്കാരുടെ കഥകൾ പെട്ടെന്നു മനസ്സിലേക്ക് ആവാഹിക്കാറുള്ള തമിഴ് പ്രേക്ഷകർക്ക് ഭാസിയുടെ ആസാദിയിലെ രഘു എന്ന കഥാപാത്രം 'പുടിച്ചിരിക്കാ’ എന്നതിന്റെ തെളിവാണ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ ഇപ്പോഴത്തെ ആഘോഷം.
ഡീസന്റ് ത്രില്ലറാണ് ആസാദി. ഏതാണ്ട് പൂർണമായും ഒരു ആശുപത്രിയിലാണ് കഥ നടക്കുന്നത്. അതും ഏകദേശം ഒരു രാത്രിയിലെ ത്രില്ലിങ് അനുഭവങ്ങൾ. തടവുകാരിയായ ഒരു ഗർഭിണിയെ പുറത്തെത്തിക്കാ9 കുറേ കഥാപാത്രങ്ങൾ ചേർന്ന് ശ്രമിക്കുന്നു. ശ്രീനാഥ് ഭാസിയുടെ പാകതയാർന്ന പ്രകടനം. ലാലിന്റെ മാസ് കഥാപാത്രം. ക്ലൈമാക്സില് തീർത്തുമൊരു സർപ്രൈസും. അത് നിങ്ങളെ അമ്പരപ്പിക്കുക തന്നെ ചെയ്യും- നിരൂപക9 സിദ്ധാർത്ഥ് ശ്രീനിവാസ് എക്സില് കുറിച്ചു.
ശ്രീനാഥ് ഭാസി ഇടവേളയ്ക്ക് ശേഷം തീർത്തും പുതിയ ഭാവങ്ങളിലെത്തുന്ന രഘുവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ലാലിന്റെ സത്യനും ഒപ്പം അതിശക്തമായ വേഷങ്ങളിലെത്തുന്നു. വാണി വിശ്വനാഥ്, രവീണ എന്നിവർക്കൊപ്പം വലിയൊരു താകനിര കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. ഓഫിസർ ഓണ് ഡ്യൂട്ടി, തുടരും എന്നീ ചിത്രങ്ങൾക്ക് പിന്നാലെ റിലീസിന് മുന്നേ ഒ.ടി.ടി, സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റുപോയതും ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. സമീപകാലത്ത് ഒ.ടി.ടി അവകാശം തീയറ്ററില് എത്തിയശേഷമേ കമ്പനികൾ പരിഗണിക്കൂറുള്ളൂ. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് നിർമ്മിക്കുന്ന ചിത്രം സെ9ട്രല് പിക്ച്ചേഴ്സാണ് വിതരണത്തിനെടുത്തത്.
സാഗറിന്റേതാണ് തിരക്കഥ. സൈജു കുറുപ്പ്, വിജയകുമാർ, ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, ഗുണ്ടുകാട് സാബു, അഷ്‌കർ അമീർ, മാലാ പാർവതി, തുഷാര തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. റമീസ് രാജ, രശ്മി ഫൈസൽ എന്നിവർ സഹ നിർമ്മാതാക്കളായ ആസാദിയുടെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. സഫയർ സ്റ്റുഡിയോസാണ് ചിത്രം തമിഴ്നാട്ടില് പ്രദർശനത്തിന് എത്തിച്ചത്. കേരളത്തിലും ചിത്രം കണ്ട പ്രേക്ഷകർ ഒരേ സ്വരത്തിലാണ് ത്രില്ലർ അനുഭവത്തെ വാഴ്ത്തുന്നത്.