Film News

'അവിയല്‍' ആമസോണ്‍ പ്രൈമിലെത്തി

ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്ത അവിയല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഏപ്രില്‍ 7നായിരുന്നു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ പുതുമുഖ താരം സിറാജുദ്ദീനായിരുന്നു നായകന്‍.

പോക്കറ്റ് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുരേന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥയും ഷാനിലിന്റെതാണ്. മങ്കി പെന്‍ എന്ന ചിത്രത്തിന് ശേഷം ഷാനില്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ ജോജു ജോര്‍ജ്, അനശ്വര രാജന്‍, കേതകിനാരായണ്‍, ആത്മീയ, അഞ്ജലി നായര്‍, സ്വാതി, പ്രശാന്ത് അലക്‌സാണ്ടര്‍, ഡെയിന്‍ ഡേവിസ്, വിഷ്ണു തുടങ്ങിയവരും പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ ജനിച്ചു വളര്‍ന്ന, സംഗീതത്തിനോട് അതിയായ സ്‌നേഹവും ആവേശവുമുള്ള കൃഷ്ണന്‍ എന്ന വ്യക്തിയുടെ ജീവിതത്തിലെ ബാല്യകാലം, കൗമാരം, യൗവനം, എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിത കഥ അച്ഛന്‍- മകള്‍ സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് 'അവിയല്‍ ' എന്ന ചിത്രം.

ശ്രീനിവാസന്‍, കടുത്ത വിയോജിപ്പുള്ളവരും ആദരിച്ച പ്രതിഭ, മലയാള സിനിമയിലെ മാമൂലുകളെ തകര്‍ത്തയാള്‍; പിണറായി വിജയന്‍

ശ്രീനിവാസന്‍ സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടയാള്‍, നഷ്ടപ്പെടുകയെന്നത് സങ്കടം; മോഹന്‍ലാല്‍

മലയാളത്തിന്റെ ജീനിയസ്, തിരക്കഥയിലെ മാസ്റ്റർ; ശ്രീനിവാസൻ അന്തരിച്ചു

വിന്‍ എ ഡ്രീം ഹോം ക്യാംപെയിനുമായി ഷക്ലാന്‍ ഗ്രൂപ്പ്

'രാമനാരായണ്‍ ഭയ്യാര്‍' മരിച്ചതല്ല, തല്ലിക്കൊന്നതാണ്; ഉത്തരേന്ത്യയിലല്ല, വാളയാറില്‍

SCROLL FOR NEXT