Film News

അവതാര്‍ 2 അടുത്ത വര്‍ഷമെത്തില്ല; റിലീസ് വൈകുന്നതില്‍ വിശദീകരണവുമായി കാമറൂണ്‍

ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് നീട്ടിവെച്ചു. ചിത്രം 2022 ഡിസംബര്‍ 16നാകും റിലീസിനെത്തുക എന്ന് അവതാര്‍ ആരാധകര്‍ക്ക് അയച്ച സന്ദേശത്തില്‍ സംവിധായകന്‍ പറയുന്നു. കൊവിഡ് പ്രതിസന്ധി തുടരുന്ന ഘട്ടത്തിലാണ് തീരുമാനമെന്നും കാമറൂണ്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് 19 മഹാമാരിക്ക് മുമ്പ്, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു ചിത്രത്തിന്റെ ജോലികള്‍ നടന്നിരുന്നത്. അടുത്ത 2021 ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യാമെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ കൊവിഡിന്റെ വരവ് എല്ലാം തകിടം മറിച്ചെന്നും കാമറൂണ്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സന്ദേശത്തില്‍ പറയുന്നു.

'ചിത്രം വൈകുന്നതില്‍ ഏറ്റവും ദുഖം അനുഭവിക്കുന്നത് ഞാന്‍ തന്നെയാണ്. എന്നാല്‍ ചിത്രത്തിലെ താരങ്ങളുടെ ഗംഭീര പ്രകടനത്തിലും, കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുന്ന വെറ്റാ ഡിജിറ്റലിന്റെ പ്രവര്‍ത്തനത്തിലും ഞാന്‍ പൂര്‍ണ സന്തോഷവാനാണ്. ഡിസ്‌നി സ്റ്റുഡിയോസ് നല്‍കി കൊണ്ടിരിക്കുന്ന പിന്തുണ വളരെ വലുതാണ്. എല്ലാത്തിനുമുപരി ആരാധകരുടെ പിന്തുണയ്ക്കും നന്ദി', ജെയിംസ് കാമറൂണ്‍ പറയുന്നു.

മലയാളത്തിന്റെ 'വണ്ടർ വുമൺ'; മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 35 കോടി പിന്നിട്ട് 'ലോക'

ജയസൂര്യയുടെ പിറന്നാൾ സ്പെഷ്യൽ; 'കത്തനാർ' ഫസ്റ്റ് ലുക്ക് പുറത്ത്

ജിഎസ്ടി പരിഷ്‌കരണം നികുതി ഭാരം കുറയ്ക്കല്‍ അല്ല, ട്രംപിന് വഴി വെട്ടുകയാണ്

മലയാളത്തിന്റെ അല്ല, ഇന്ത്യൻ സിനിമയുടെ 'ലോക'; കയ്യടി നേടി ദുൽഖർ എന്ന നിർമ്മാതാവ്

കേരളാ ബോക്സ് ഓഫീസിന്റെ സൂപ്പർഹീറോ; മികച്ച കളക്ഷനുമായി ലോക

SCROLL FOR NEXT