Film News

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിർമിച്ച് അമൽ തമ്പി സംവിധാനം ചെയ്യുന്ന 'അവറാച്ചൻ ആൻഡ് സൺസ്' മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ബിജു മേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്. അവറാച്ചനും മക്കളും അടങ്ങുന്ന കുടുംബവും, അവറാച്ചൻ കാരണം ആ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചപ്പോൾ ചിരിമേളം ആണ് തിയറ്ററുകളിൽ. ചിരിപ്പിച്ചും കണ്ണ് നനയിച്ചും കയ്യടി വാങ്ങുന്ന 'അവറാച്ചൻ ആൻഡ് സൺസ്' കുടുംബ പ്രേക്ഷകരുടെ ആദ്യ ചോയ്‌സ് ആയിരിക്കും എന്നാണ് റിപോർട്ടുകൾ.

ബിജുമേനോനോടൊപ്പം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാര്‍ഗവന്‍, പൗളി വത്സണ്‍, സാബുമോന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സാജന്‍ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിന്‍ ചെറുകയില്‍, ഷാജു ശ്രീധര്‍, നിഷാ സാരംഗ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അവറാച്ചന്‍ ആന്‍ഡ് സണ്‍സിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേര്‍ന്നാണ്. ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. സഹ നിര്‍മ്മാണം : ജസ്റ്റിന്‍ സ്റ്റീഫന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് : സന്തോഷ് കൃഷ്ണന്‍, നവീന്‍ പി തോമസ്, ഡി ഓ പി : സജിത് പുരുഷന്‍, എഡിറ്റിംഗ്: ആകാശ് ജോസഫ് വര്‍ഗീസ്, സംഗീത സംവിധാനം : സനല്‍ ദേവ്, ലൈന്‍ പ്രൊഡ്യൂസര്‍ : അഖില്‍ യെശോധരന്‍, ആര്‍ട്ട് ഡയറക്ടര്‍ : അജി കുറ്റിയാനി, വസ്ത്രാലങ്കാരം : സ്‌റ്റെഫി സേവ്യര്‍, മേക്കപ്പ് : റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈന്‍ : ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സിങ് : വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്‌സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ജിബിന്‍ ജോണ്‍, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടര്‍ : ഓസ്റ്റിന്‍ എബ്രഹാം, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് : ബബിന്‍ ബാബു, സ്റ്റില്‍സ് : ബിജിത് ധര്‍മടം, മാര്‍ക്കറ്റിംഗ് : സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, അഡ്വെര്‍ടൈസിങ് : ബ്രിങ് ഫോര്‍ത്ത്, വി എഫ് എക്‌സ് : പ്രോമൈസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈന്‍ : ടെന്‍ പോയിന്റ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' അതിമനോഹരം: അഭിനന്ദനങ്ങളുമായി ജൂനിയര്‍ എന്‍.ടി.ആറും മഹേഷ് ബാബുവും

SCROLL FOR NEXT